ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിനെതിരെയുള്ള പീഡന പരാതിക്കു പിന്നിൽ സന്ദീപ് വാര്യർ എന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു .സി.കൃഷ്ണകുമാറുമായുള്ള സീറ്റ് തർക്കവുമായി ബന്ധപ്പെട്ടാണ് സന്ദീപ് വാര്യർ ബിജെപി വിട്ടത്.അതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലെന്നാണ് പാലക്കാട്ടെ ഒരു ബിജെപി നേതാവ് ഗ്രീൻ കേരള ന്യൂസിനോട് വ്യക്തമാക്കിയത്.സി കൃഷ്ണകുമാറായിരുന്നു പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി. രാഹുൽ മാങ്കൂട്ടത്തിലിനോട് കൃഷ്ണകുമാർ പരാജയപ്പെട്ടു.

കൃഷ്ണകുമാറിന്റെ പത്നി മിനി കൃഷ്ണകുമാറിന്റെ സഹോദരി ഒരു മുസ്‌ലിം സമുദായംഗത്തെയാണ് വിവാഹം ചെയ്തത് .അതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നേരത്തെ പരാതികളായി ഉയർന്നിരുന്നു.മുസ്ലീമിനെ വിവാഹം ചെയ്തതിനാൽ ഭാര്യ സഹോദരിയെ വീട്ടിൽ കയറ്റിയിരുന്നില്ല.തുടർന്ന് സ്വത്ത് തർക്കമായി.ആ കേസുകൾ നിലവിലുണ്ട്.അതാണിപ്പോൾ സന്ദീപ് വാര്യർ ഇടപ്പെട്ട് പീഡന പ്രതിയാക്കി മാറ്റിയതെന്നാണ് ആക്ഷേപം.
സി.കൃഷ്ണകുമാറിനെതിരെ പീഡന പരാതിയുമായി ഒരു സ്ത്രീ രംഗത്ത് വന്നുയെന്നത് യാഥാർഥ്യമാണ്.. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനു ഇത് സംബന്ധിച്ചുള്ള പരാതി പാലക്കാട് സ്വദേശിനിയായ യുവതി നൽകിയിട്ടുമുണ്ട്. ഇക്കാര്യം രാജീവ് ചന്ദ്രശേഖരന്റെ ഓഫീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. എന്നാൽ പരാതി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹത്തിന്റെ ഓഫീസ്പങ്കുവെക്കാൻ തയ്യാറായിട്ടില്ല .നിലവിൽ രാജീവ് ചന്ദ്രശേഖരൻ ബെംഗളൂരുവിലാണെന്നാണ് ഓഫീസ് നൽകുന്ന വിവരം.

രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയ്‌ക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ ബിജെപിയുടെ പ്രതിഷേധങ്ങളുടെ മുൻപന്തിയിൽ കൃഷ്ണകുമാർ ഉണ്ടായിരുന്നു. അതിനു മറുപടിയാണ് ഈ ആരോപണം .
അതേസമയം, പരാതിക്ക് പിന്നിൽ സ്വത്ത് തർക്കമാണെന്നും ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും സി കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2014ൽ പൊലീസിൽ യുവതി പീഡന പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെന്നും സി കൃഷ്ണകുമാർ പറയുന്നു.
“സ്വത്ത് തർക്ക കേസിന് ബലം കിട്ടാനാണ് ലൈംഗിക പീഡന പരാതി ഉന്നയിച്ചത്. രണ്ട് കേസുകളാണ് തനിക്കെതിരെ പരാതിക്കാരി ഉയർത്തിയത്. സ്വത്ത് തർക്കത്തിലും ലൈംഗിക പീഡന പരാതിയിലും നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. 2023 ൽ സ്വത്ത് തർക്ക കേസിൽ അനുകൂല ഉത്തരവ് വന്നു.” ഏത് തരം അന്വേഷണത്തിനും തയ്യാറാണെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ വിശദീകരണം ചോദിച്ചാൽ നൽകുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

2014ലാണ് യുവതി കൃഷ്ണകുമാറിനെതിരെ ആദ്യമായി പരാതി നൽകിയത്. അന്ന് ഗാർഹിക പീഡനത്തിനും ലൈംഗിക പീഡനത്തിനുമാണ് കേസ് കൊടുത്തത്. ഈ രണ്ട് പരാതിയിലും പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. എന്നാൽ ഗാർഹിക പീഡന പരാതി മാത്രമാണ് കോടതിയിലെത്തിയത്. തുടരന്വേഷണത്തിൽ ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെന്നാണ് കൃഷ്ണകുമാർ അവകാശപ്പെടുന്നത്.

കൃഷ്ണകുമാറിനും ഭാര്യയ്ക്കുമെതിരെ തങ്ങളുടെ സ്വത്ത് തട്ടിയെടുത്തെന്ന് ആരോപണവുമായി ഭാര്യമാതാവ് നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാറിനെതിരെ അവരുടെ അമ്മ വിജയകുമാരി മത്സരിച്ചിരുന്നു.
പാലക്കാട് നഗരസഭ പതിനെട്ടാം വാർഡിലാണ് ഇരുവരും മത്സരിച്ചത്. തന്റെ സ്വത്ത് തട്ടിയെടുക്കാൻ കൃഷ്ണകുമാറും ഭാര്യയും ശ്രമിച്ചെന്നാരോപിച്ചാണ് വിജയകുമാരി മത്സരത്തിനിറങ്ങിയത്. സ്വത്ത് തർക്ക കേസിൽ പിന്നീട് കൃഷ്ണകുമാറിന് അനുകൂലമായാണ് കോടതി വിധി വന്നത്. അന്ന് കൃഷ്ണകുമാറിൻറെ ഭാര്യയുടെ ഇളയ സഹോദരിയാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്.
