ബിജെപി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ആറാം വാർഷികത്തിൽ ലെഫ്റ്റനന്റ് ഗവർണറുടെ കീഴിലുള്ള ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് കശ്മീരിന്റെ വിവിധ വിഷയങ്ങളെക്കുറിച്ച് എഴുതിയ പ്രശസ്ത എഴുത്തുകാരുടെ 25 പുസ്തകങ്ങൾ നിരോധിച്ചു.അരുന്ധതി റോയ്, എ ജി നൂറാനി, ഉൾപ്പെടെയുള്ള എഴുത്തുകാരുടെ പുസ്തകങ്ങളും ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് നിരോധിച്ച 25 കശ്മീർ പുസ്തകങ്ങളിൽ ഉൾപ്പെടുന്നു.

2023 ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 98 പ്രകാരം 25 പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും പ്രചാരവും കണ്ടുകെട്ടിയതായി സർക്കാർ പ്രഖ്യാപിച്ചു. തെറ്റായ വിവരണങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നതിൽ ഇവയ്ക്കുള്ള പങ്കിനെക്കുറിച്ചും അതുവഴി ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും അവർ ആരോപിച്ചു.

ആർട്ടിക്കിൾ 370 കേസിൽ എ.ജി. നൂറാനിയുടെ ‘ദി കശ്മീർ ഡിസ്പ്യൂട്ട്’ എന്ന കൃതിയെ സുപ്രീം കോടതി ഉദ്ധരിച്ചുകൊണ്ടാണ് പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങൾ നിരോധിച്ചത്.താഴെപ്പറയുന്ന പുസ്തകങ്ങളാണ് നിരോധിച്ചത്.

1 .Arundhati Roy – Azadi,
2 .A G Noorani – The Kashmir Dispute 1947–2012
3 .Anuradha Bhasin – A Dismantled State: The Untold Story of Kashmir after Article 370
4 .David Devadas – In Search of a Future: The Story of Kashmir
5 .Sumantra Bose – Kashmir at the Crossroads
6 .Sumantra Bose – Contested Lands
7 .Christopher Snedden – Independent Kashmir
8 .Victoria Schofield – Kashmir in Conflict
9 .Seema Kazi – Between Democracy and Nation: Gender and Militarisation in Kashmir
10 .Essar Batool – Do You Remember Kunan Poshpora?
11 .Radhika Gupta – Freedom Captivity (Negotiations of Belonging Along Kashmiri Frontier)
12 Tariq Ali – Kashmir: The Case for Freedom
13 .Moulana Moudadi – Al Jihadul fil Islam
14 .Imam Hasan‑Al Bana (ed. by Maulana Subhani) – Mujahid ki Azan
15 Piotr Balcerowicz & Agnieszka Kuszewska – Human Rights Violations in Kashmir and Law & Conflict Resolution in Kashmir
16 Dr. Shamshad Shan – USA and Kashmir
17 .Dr. Afaq – Tarikh‑i‑Siyasat Kashmir
18 .Sugata Bose & Ayesha Jalal (eds.) – Kashmir & the Future of South Asia
19 .Mohammad Yusuf Saraf – Kashmiris’ Fight for Freedom
20 Hafsa Kanjwal – Colonizing Kashmir: State‑Building under Indian Occupation
21 Dr. Abdul Gockhami Jabbar – Kashmir Politics and Plebiscite
22 Stephen P. Cohen & Maroof Raza (eds) – Confronting Terrorism
23 .Victoria Schofield – Kashmir in Conflict: India, Pakistan and the Unending War
24 .Ather Zia – Resisting Disappearance: Military Occupation and Women’s Activism in Kashmir
25 .Mona Bhan, Haley Duschinski, Ather Zia & others – Resisting Occupation in Kashmir
