മറുനാടൻ മലയാളി ഷാജൻ സ്കറിയയ്ക്ക് നേരെ വധശ്രമം;ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് നേരെ വധശ്രമം . മർദ്ദനമേറ്റു.ഗുരതര പരിക്കുകളോടെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ഷാജൻ സ്കറിയയെ പ്രവേശിപ്പിച്ചു.വാഹനം തടഞ്ഞ് നിർത്തി മർദ്ദിച്ചു എന്നാണ് പറയുന്നത്.

തൊടുപുഴ പോലീസാണ് ഷാജൻ സ്കറിയയെ ആശുപത്രിയിൽ എത്തിച്ചത്.തൊടുപുഴ മങ്ങാട്ട്കവലയിൽ വച്ചാണ് സംഭവം

പരിക്ക് ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിൽ നിന്നും സ്മിത മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേ മൂന്നംഗ സംഘം പിന്തുടര്‍ന്നു; ഇടുക്കി കവലയില്‍ എത്തിയപ്പോള്‍ വണ്ടി ഇടിച്ച് കാര്‍ മറിച്ചിടാന്‍ ശ്രമിച്ചത് മുന്നംഗ എസ് ഡി പി ഐ സംഘം; മറുനാടന്‍ എഡിറ്ററെ വകവരുത്താന്‍ നടന്നത് വന്‍ ഗൂഡാലോചന.ഷാജന്‍ സ്‌കറിയയ്ക്ക് മുഖത്ത് ഗുരുതരമായ പരുക്ക് ഉണ്ട് ; നിര്‍ഭയം വാര്‍ത്ത ചെയ്യുന്നവര്‍ക്ക് കേരളത്തില്‍ രക്ഷയില്ലേ?