പുതിയ നേതൃത്വത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി

സിനിമയ്ക്കു പുറത്തും ഇത്തവണ ‘അമ്മ’ തിരഞ്ഞെടുപ്പ് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മമ്മൂട്ടിയുടെ ആശംസ. “അമ്മയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങൾ. സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു,” മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് വനിതകൾ. ‘അമ്മ’ പ്രസിഡന്റായി ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും വിജയിച്ചു. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു