ബിജെപി ഇടപ്പെട്ടു ; മലയാളി കന്യാസ്ത്രീകൾക്കെതിരെയുള്ള കേസുകൾ റദ്ദാക്കാൻ സാധ്യത .

മലയാളി കന്യാസ്ത്രീകൾക്കെതിരെയുള്ള കേസുകൾ റദ്ദാക്കാൻ വേണ്ടി ബിജെപിയുടെ ഇടപെടൽ .അമിത്ഷായാണ് ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിച്ചത്.രാഷ്ട്രീയമായി കേരളത്തിൽ ബിജെപിക്ക് തിരിച്ചടി കിട്ടാതിരിക്കാനാണ് ഈ ഇടപെടൽ ഉണ്ടായത്.

അടുത്ത കാലത്ത് കേരളത്തിലെ ക്രൈസ്തവർ ബിജെപിയിലേക്ക് പ്രവഹിക്കുന്നത് മനസിലാക്കിയാണ് കേരളത്തിൽ യുഡിഎഫും എൽഡിഎഫും രക്ഷാപ്രവർത്തനം തുടങ്ങിയത്.ക്രൈസ്തവവരെ ബിജെപിയിൽ നിന്നും തിരിച്ചു പിടിക്കാനുള്ള ആയുധമായിട്ടാണ് മലയാളി കന്യാസ്ത്രീകൾക്കെതിരെയുള്ള അറസ്റ്റ് കേരളത്തിൽ അവർ രാഷ്ട്രീയവൽക്കരിച്ചത്.ബിജെപി ഇടപ്പെട്ട് കന്യാസ്ത്രീകളെ മോചിപ്പിച്ചാൽ ക്രൈസ്തവർ വീണ്ടും ബിജെപിയിലേക്ക് ഒഴുകും.അതിനെ തടയിടാൻ ഇനി എന്ത് ചെയ്യണമെന്നാണ് ഇരുമുന്നണികളും ആലോചിക്കുക .ക്രിസ്ത്യാനികളെ ക്രിസംഘികൾ എന്നു വിളിച്ചവർ ഇപ്പോൾ സജീവമായി രംഗത്തുണ്ട്.

മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് .ഈ സംഭവത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത് . കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ അമിത് ഷായെ കണ്ടിരുന്നു. ഇവര്‍ക്കാണ് ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കിയത്.

ജാമ്യം തേടിക്കൊണ്ടുള്ള കന്യാസ്ത്രീകളുടെ അപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. വിഷയത്തില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയ അമിത് ഷാ ജാമ്യത്തിനായി വീണ്ടും വിചാരണ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചതായാണ് വിവരം. ഇന്നോ നാളെയോ തന്നെ കന്യാസ്ത്രീകളുടെ മോചനത്തിന് വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകുമെന്നും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ അറിയിച്ചു.

വിഷയത്തില്‍ നേരത്തെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്നാണ് അമിത് ഷാ വിവരം തേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജാമ്യം ലഭിക്കാതിരുന്നതിന്റെ വിശദാംശങ്ങളും ആഭ്യന്തര മന്ത്രി തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായും അമിത് ഷാ വിഷയത്തില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.