ലൈംഗിക ആരോപണം ഉന്നയിച്ചവർ എന്തുകൊണ്ട് പരാതി കൊടുക്കുന്നില്ല ;മൊഴി കൊടുക്കുവാൻ തയ്യാറാവുന്നില്ല.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അനേഷണം നടത്താൻ പ്രത്യേക അനേഷണ സംഘത്തെ രൂപീകരിച്ചെങ്കിലും ഇതുവരെ ലൈംഗിക ആരോപണം ഉന്നയിച്ചവർ ഇതുവരെ പരാതി കൊടുത്തിട്ടില്ല.

ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റിലെ ഡിവൈഎസ്‌പി ഷാജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് ൻസ്പെക്ടർമാരായ സാഗർ, സാജൻ, സൈബർ ഓപ്പറേഷൻസ് ഇൻസ്പെക്ടർ ഷിനോജ് എന്നിവരും സംഘത്തിലുണ്ട്. വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷക സംഘത്തിൽ ഉൾപ്പെടുത്തും. അന്വേഷകസംഘം ഇന്നലെ (30 -08 -2025 ) ശനിയാഴ്‌ച പ്രത്യേക യോഗം ചേർന്നിരുന്നു.

മാധ്യമങ്ങളിലൂടെയും സമൂഹമാധ്യങ്ങളിലും വെളിപ്പെടുത്തൽ നടത്തിയ മൂന്ന് പേരുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തുക.ഞായർ(31 -08 -2025 ) മുതൽ മൊഴിയെടുക്കൽ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്.ലൈംഗികമായി പീഡിപ്പിച്ച ശേഷം രാഹുൽ ഗർഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച പെണ്‍കുട്ടിയുടെയും മൊഴിയെടുക്കും. അതിജീവിതകൾ മൊഴി നല്‍കാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം. നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു, ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങൾ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനെതിരെ കേസ് എടുത്തിട്ടുള്ളത്.

ഇതിനിടയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയാൽ തടയുമെന്ന് ഭരണകക്ഷി പറഞ്ഞത്.ഒരു നിയമസഭ സാമാജികനു സഭയിൽ വരാൻ സ്വാതന്ത്ര്യമുണ്ടെന്നും രാഹുലിനെ തടയുമ്പോൾ കാണാമെന്നാണ് മുൻ കെപിസിസി പ്രസിഡന്റ് എം എം ഹസൻ പ്രതികരിച്ചത്.രാഹുലിനെതിരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി ശക്തമായ നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്ന് എം എം ഹസൻ കൂട്ടി ചേർത്തു .ഇതുവരെ എന്തുകൊണ്ടാണ് രാഹുലിനെതിരെ പരാതികൾ ആരോപണം ഉന്നയിച്ചവർ നൽകാത്തത് .എന്ന് ഹസൻ ചോദിച്ചു .പാലക്കാട് ഔദ്യോഗിക യോഗത്തിൽ രാഹുൽ പങ്കെടുത്താൽ തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചു.