കൊച്ചി മെട്രോ കരാർ തൊഴിലാളികളുടെ അടിയന്തര ആവശ്യങ്ങൾ നേടുവാൻ സംയുക്ത കൺവെൻഷൻ നടക്കും .കൊച്ചി മെട്രോയിൽ വിവിധ കരാർ കമ്പനികളിൽ സ്ഥിരസ്വഭാവത്തോടെ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും സർവീസിൽ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചി മെട്രോയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത ആക്ഷൻ കൗൺസിലാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.

സംയുക്ത കൺവെൻഷൻ 2025 ഓഗസ്റ്റ് 14 വ്യഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കാണ് .സ്ഥലം എറണാകുളം നോർത്ത് പപ്പൻ ചേട്ടൻ ഹാളിൽ .
ഉദ്ഘാടനം കൊച്ചി മേയറും മെട്രോ സിഐടിയു പ്രസിഡന്റ് അഡ്വ.എം അനിൽ കുമാർ നിർവഹിക്കും .അധ്യക്ഷൻ വി പി ജോർജ് (കൊച്ചി മെട്രോ ഐഎൻടിയുസി പ്രസിഡന്റ് )
കെ വി മനോജ് ,ബിന്ദു വിജയൻ ,മിനി മനോഹരൻ ,രഞ്ജിത്ത് കൊച്ചു വീടൻ എന്നിവർ പങ്കെടുക്കും
