ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം;40 പേർ കൊല്ലപ്പെട്ട അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനം. പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് കനത്ത നാശനഷ്ടമുണ്ടായത്. 40 പേർ കൊല്ലപ്പെട്ട അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിൽ 200 പേർക്കായി തിരച്ചിൽ. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകർ അപകടമേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

മരണസംഖ്യ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്. ഭരണകൂടം ഉടൻ തന്നെ നടപടി സ്വീകരിച്ചു, രക്ഷാപ്രവർത്തകരെ സ്ഥലത്തേക്ക് അയച്ചുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

കിഷ്ത്വാറിലെ ഹിമാലയൻ ദേവാലയമായ മാതാ ചണ്ഡിയിലേക്കുള്ള മച്ചൈൽ മാതാ യാത്രയുടെ ആരംഭ പോയിന്റിൽ നിന്നും തീർത്ഥാടകരെ ഒഴിപ്പിക്കുകയാണ്. ദുരിതബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായി കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് ശർമ്മ സ്ഥിരീകരിച്ചു.