വീട്ടിൽ പ്രേതബാധയുണ്ടോ ? വിധു പ്രതാപും ഭാര്യ ദീപ്തിയും തമ്മിലെന്ത് ബന്ധം

പേത ബാധയെ നർമ്മങ്ങളിലൂടെ അവതരിപ്പിക്കുന്ന സീരീസിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. താരദമ്പതികളായ വിധു പ്രതാപും ദീപ്തിയുടെയുമാണ് പുതിയൊരു മിനി വെബ് സീരീസ് . ജസ്റ്റ് ഫോർ ഹൊറർ (JSUT FOR HORROR) എന്നാണ് വെബ് സീരീസിനു പേരിട്ടിരിക്കുന്നത്.

വീട്ടിൽ പ്രേതബാധയുണ്ടോ എന്ന് സംശയിക്കുന്ന വിധുവും ദീപ്തിയുമാണ് ട്രെയ്‌ലറിൽ. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ സീരീസിൽ.

ഡിജിറ്റൽ വീഡിയോകളിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറും ഒരു പ്രധാന വേഷത്തിലെത്തുന്നു. ഒരു ക്ലോക്കും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളുമായി ചിരിയുടെ മേമ്പൊടിയിൽ ഒരുക്കിയിരിക്കുന്ന സീരീസ് വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും.

നിലവിൽ ആറ് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സാണ് വിധു പ്രതാപിന്റെ യൂട്യൂബ് ചാനലിലുള്ളത് . ഗായകനായ വിധു പ്രതാപും, നർത്തകിയായ ഭാര്യ ദീപ്തി വിധുവും തമാശയ്ക്ക് തുടങ്ങിയ കപ്പിൾ വീഡിയോകൾ വളരെ പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുത്തത്. വീഡിയോകൾ കൂടുതൽ ജനപ്രീതി നേടിയതോടുകൂടി, വളരെ പ്രൊഫഷണലായി തന്നെ ഓരോ വീഡിയോകളും അവർ ഷൂട്ട് ചെയ്യാൻ തുടങ്ങി.

ക്വാളിറ്റിയുള്ള വീഡിയോകൾ പുറത്തിറങ്ങിയതോടെ, സബ്സ്ക്രൈബേഴ്‌സിന്റെ എണ്ണം പെട്ടെന്നുയർന്നു. യാതൊരു ദ്വയാർത്ഥ പ്രയോഗങ്ങളും ഇല്ലാത്ത ഫാമിലി ഫ്രണ്ട്‌ലി വീഡിയോകൾ പുറത്തിറക്കുന്നത് കൊണ്ട് തന്നെ വിധു പ്രതാപിന്റെ ചാനലിൽ വലിയൊരു വിഭാഗവും കുടുംബപ്രേക്ഷകരാണ്. അവരെയെല്ലാം തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഒരു സീരീസ് തന്നെയായിരിക്കും പുറത്തിറങ്ങാനിരിക്കുന്നതും.