ആർഎസ്എസിന്റെ ഭാരതാംബക്ക് മുന്നിൽ ഗവർണ്ണർക്കു മുൻപ് ആദ്യം തിരി തെളിച്ചത് വി ഡി സതീശൻ

മുൻ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി, മുൻ കെഎസ്‌യു എറണാകുളം ജില്ലാ സെക്രട്ടറി, പറവൂർ മണ്ഡലത്തിലെ കോൺഗ്രസ് നേതാവ് എസ്എൻഡിപിയുടെ താലൂക്ക്‌ ഭാരവാഹി, മാല്യങ്കര എസ്എൻഎം കോളേജ് മാനേജർ എന്ന നിലകളിൽ പ്രവർത്തിച്ചു വരുന്ന പി എസ് രാജേന്ദ്ര പ്രസാദ് ഗ്രീൻ കേരള ന്യൂസുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ .

ചോദ്യം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മതേതര നിലപാടിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം ?

ഉത്തരം: വി ഡി സതീശൻ അധികാര കൊതി മൂത്ത് വർഗീയ വാദികളെ കൊണ്ട് യുഡിഎഫ് നിറക്കുകയാണ്, ഇന്നലെ വരെ വർഗീയവാദികൾ, ഭീകരവാദികൾ, മതരാഷ്ട്രവാദികൾഎന്നു പറഞ്ഞവരെ അധികാരകൊതിമൂത്ത് വിഡി സതീശൻ തന്നെ വെള്ളപൂശുകയാണ്.

തെരെഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരു വർഗീയവാദികളുടെയും തിണ്ണനിരങ്ങില്ല എന്നു പറഞ്ഞ വി ഡിസതീശൻ, നിലമ്പൂരിൽവർഗീയവാദികളുടെ തിണ്ണ നിരങ്ങുന്നത് നമ്മൾ കണ്ടതല്ലേ. വി ഡി സതീശൻ്റെ പഴയ നിലപാടുകൾ ഓർത്ത് ഓന്ത് നിറം മാറി തല്ലതല്ലി ചാകുന്നു .

ചോദ്യം: വി ഡി സതീശൻ ബിജെപിക്കെതിരെ നിലപാട് സ്വീകരിക്കുന്ന നേതാവല്ലേ ?

ഉത്തരം: വി ഡി സതീശൻ 64 സീറ്റോടെ മുഖ്യമന്ത്രി. 36 സീറ്റോടെ ഉപമുഖ്യമന്ത്രി ബിജെപി.(യുഡിഎഫ് 64+ബിജെപി +36+ജമാത്തെ ഇസ്ലാമി 3=103) ഇതാണ് സതീശന്റെ തന്ത്രം. അതുകൊണ്ടാണ് 2026 ൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് പറഞ്ഞത്. സതീശൻ കോൺഗ്രസ്സിനെ വർഗീയ കക്ഷികളുടെ തൊഴുത്തിൽ കെട്ടുകയാണ്. അധികാര മോഹിയായ വി ഡി സതീശൻകേരളത്തിൽ മുസ്ലീം വർഗീയശക്തികളോട് സന്ധിചെയ്തതിനോടൊപ്പം ഹിന്ദു വർഗീയ സംഘട ആയ ആർഎസ്എസി നോടും സന്ധി ചെയ്‌തു. കോൺഗ്രസ്സ്+ബിജെപി ബന്ധം സതീശൻ ശക്തമാക്കിയിരിക്കുകയാണ്.

ചോദ്യം: താങ്കൾ പറയുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അല്ലേ ?

കേരളത്തിൽ യുഡിഎഫിനു നു ജയിക്കാവുന്ന 64 സീറ്റുകൾ സർവ്വെ നടത്തിയതു കോൺഗ്രസ്സിനകത്ത് വിവാദമായിരുന്നു. വി ഡി സതീശന്റെ നിര്ദേശപ്രകാരമല്ലേ സർവേ നടത്തിയത്. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ 64+36-100 സീറ്റാണ് പ്രതീക്ഷ, കൂടാതെ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടി ഓഫ്ഇൻഡ്യ(WPofIndia)ക്കു നൽകുന്ന 3 സീറ്റ് ഉൾപ്പടെ103 സീറ്റുമായി അടുത്ത മുഖ്യമന്ത്രി. അതാണ് സതീശൻ ലക്ഷ്യമിടുന്നത്.

ചോദ്യം: ഈ രഹസ്യ നീക്കം ഹൈക്കമാൻഡ് അറിഞ്ഞിട്ടുണ്ടോ ?

ഉത്തരം: ആർഎസ്എസുമായി വി ഡിസതീശൻ ഉണ്ടാക്കിയ രഹസ്യ ധാരണയിൽ എഐസിസി ശക്തമായി എതിർപ്പ് അറിയിച്ചെങ്കിലും അടുത്ത അസംബ്ലിയിൽ ബിജെപിക്ക് എംഎൽഎ മാരെ സൃഷ്ടിക്കാനുള്ള നീക്കവുംRSS നേതാവ് എ ജയകുമാറും പ്രതിപക്ഷ നേതാവ് വി ഡിസതീശനും നടത്തി എന്നത് വാസ്തവമാണ്. സിപിഎം വിരോധം പറഞ്ഞു കോൺഗ്രസ്സുകാരെ കൊണ്ട് ബിജെപിക്ക്, വോട്ടുചെയ്യിപ്പിക്കാനാണ് വി ഡിസതീശന്റെയും എ .ജയകുമാറിന്റേയും തീരുമാനം.

ചോദ്യം :വി ഡി സതീശനെതിരെ താങ്കൾ പുനർജനിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചിരുന്നു. അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ?

ഉത്തരം: വി ഡി സതീശൻ പുനർജനി തട്ടിപ്പിന്റെ എൻഫോഴ്സ്മെന്റ് ഡയറക്റ്റേറ്റിന്റെ(ED) അന്വേഷണം തടഞ്ഞത് RSS നേതാവ് A ജയകുമാറുമായി വി ഡി സതീശൻ ഉണ്ടാക്കിയ രഹസ്യധാരണയുടെ ഫലമായാണ്. തിരുവഞ്ചൂർരാധാകൃഷ്ണന്റെ ഭാര്യസഹോദരിയുടെ ഭർത്താവാണ് തിരുവനന്തപുരം DCC . സെക്രട്ടറി കൈമനം പ്രഭാകരൻ, പ്രഭാകരന്റെ സഹോദരനാണ് ആർഎസ്എസ് നേതാവ് എ ജയകുമാർ. വി ഡിസതീശനെതിരായ ED അന്വേഷണം തടഞ്ഞതിനു പിന്നാലെ കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും തൃശൂരും BJPയെ ജയിപ്പിക്കാൻ വി ഡി സതീശനും ആർഎസ്എസ് നേതാവ് എ ജയകുമാറും തമ്മിൽ ധാരണ ഉണ്ടായിരുന്നു. അതിൽ തൃശൂർ ബിജെപി ജയിച്ചു.

ചോദ്യം: ഗവർണറുടെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് വി ഡി സതീശൻ ശക്തമായ നിലപാടല്ലേ സ്വീകരിച്ചത്.

ആർഎസ്എസിന്റെ ഭാരതാംബക്ക് മുന്നിൽ കേരളത്തിൽ ഗവർണ്ണർക്കു മുൻപേ താണുവണങ്ങി തിരി തെളിച്ചത് വി ഡി സതീശൻ ആണ്. അക്കാര്യം മറക്കരുത്. അതുകൊണ്ടാണ് ഭാരതാംബ വിഷയത്തിൽ ഗവർണ്ണർക്കെതിരെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും സമരം നയിച്ചപ്പോൾ യൂത്ത് കോൺഗ്രസ്സും കെഎസ്‌യുവും നിശബ്ദത പാലിച്ചത്.