ഇന്ന് മൂന്നാം ടെസ്റ്റ് ലോർഡ്‌സിൽ ;ബുമ്ര കളിക്കും ലോർഡ്‌സിൽ 19 ടെസ്റ്റുകളിൽ ഇന്ത്യയുടെ തോൽവി 12 ,ജയം മൂന്ന്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ലണ്ടനിലെ ലോർഡ്‌സിൽ ഇന്ന് (10 -07 -2025 ) തുടങ്ങും.ഇന്ത്യൻ സമയം വൈകീട്ട് 3 .30 നാണ് കാളി തുടങ്ങുക.

എഡ്ജ്ബാസ്റ്റണിൽ ചരിത്ര ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ലോർഡ്‌സിലേക്ക് ശുഭ്മാൻ ഗില്ലും സംഘവും എത്തുന്നത്. ജസ്പ്രീത് ബുംറ ലോർഡ്‌സിൽ ഇന്ത്യക്കായി കളിക്കും എന്ന് ഉറപ്പായി കഴിഞ്ഞു. ബുമ്രയുടെ വരവോടെ ഇന്ത്യ കൂടുതൽ കരുത്തരാവും.

. ലോർഡ്സിലെ പിച്ച് ഇംഗ്ലണ്ടിനെ തുണയ്ക്കുന്ന വിധമാണ് പിച്ച് തയാറാക്കിയിട്ടുള്ളതെന്ന നിലയിലാണ് ഇംഗ്ലണ്ട് ടീം മാനേജ്മെന്റ്.അതിനാൽ എഡ്ജ്ബാസ്റ്റണിൽ വിജയിച്ച ടീം കോമ്പിനേഷനിൽ ഇന്ത്യ മാറ്റം വരുത്തുമോ എന്ന ചോദ്യം ഉയരുന്നുണ്ട് .

ലോർഡ്‌സിലെ ചരിത്രം നോക്കിയാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമല്ല. ഇന്ത്യ ലോർഡ്‌സിൽ 19 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്, മൂന്നെണ്ണത്തിൽ വിജയിക്കുകയും 12 എണ്ണം തോൽക്കുകയും നാലെണ്ണം സമനിലയിൽ അവസാനിക്കുകയും ചെയ്തു.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും 1-1 എന്ന നിലയിലാണ്. ലോർഡ്‌സിലെ ഫലം അനുസരിച്ചാണ് പരമ്പര ആര് നേടുമെന്ന് നിശ്ചയിക്കുക. ഈ മത്സരത്തിന്റെ ഫലം അഞ്ച് മത്സരങ്ങളുള്ള പരമ്പരയുടെ ഗതിയെ വളരെയധികം സ്വാധീനിക്കും. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 5 വിക്കറ്റിന് തോറ്റ ഇന്ത്യ, രണ്ടാം ടെസ്റ്റിൽ അവിശ്വസനീയമായ രീതിയിൽ തിരിച്ചടിച്ചു, 336 റൺസിനായിരുന്നു ജയം. ശുഭ്മാൻ ഗിൽ ബാറ്റ് കൊണ്ട് തിളങ്ങി, ആകാശ് ദീപുംപന്തുകൊണ്ടും.ഗിൽ ഒന്നാമിന്നിങ്സിൽ ഡബിൾ സെഞ്ച്വറിയും രണ്ടാമിന്നിങ്സിൽ സെഞ്ച്വറിയും നേടിയപ്പോൾ ആകാശ് ദീപു ഒന്നാമിന്നിങ്സിൽ നാലു വിക്കറ്റും രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റും നേടി .മൊത്തം പത്ത് വിക്കറ്റുകൾ . പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് കഴിഞ്ഞ മത്സരത്തിൽ ആകാശ് ദീപു ടീമിലെത്തിയത്.ഇന്ന് നടക്കുന്ന മൂന്നാം ജസ്പ്രീത് ബുംറ തിരിച്ചു വരുന്നതോടെ ആർക്കായിരിക്കും ടീമിൽ നിന്നും പുറത്തു പോകേണ്ടി വരുന്നത്.

ലോർഡ്സിൽ പേസും ബൗൺസുമുള്ള പിച്ച് ആണ് പ്രതീക്ഷിക്കുന്നത്. ഇവിടെ ബുമ്രയുടെ പ്രകടനം ഇന്ത്യക്ക് നിർണായകമാവും. അതിനാൽ വാഷിങ്ടൺ സുന്ദർ പുറത്താവാനുള്ള സാധ്യതയുണ്ട്.

ഫ്ളാറ്റ് എന്ന് വിലയിരുത്തപ്പെട്ട ആദ്യ രണ്ട് ടെസ്റ്റിലെ പിച്ചിലും കരുൺ നായർ ബാറ്റിങ്ങിൽ പൂർണമായും നിരാശപ്പെടുത്തിയിരുന്നു. കരുൺ നായറിന് പകരം സായ് സുദർശൻ, ധ്രുവ് ജുറെൽ, അഭിമന്യു ഈശ്വരൻ എന്നിവരിൽ ആരെങ്കിലും ലോർഡ്സിൽ പ്ലേയിങ് ഇലവനിലേക്ക് വരുമോ എന്നതാണ് പ്രധാന ചോദ്യം. 0, 20, 31,26 എന്നതായിരുന്നു കരുണിന്റെ കഴിഞ്ഞ നാല് ഇന്നിങ്സിലെ സ്കോർ.

ചൊവ്വാഴ്ച നടത്തിയ പരിശീലന സെഷനിലും നെറ്റ്സിൽ കരുൺ പ്രയാസപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഒന്നോ രണ്ടോ ടെസ്റ്റിലെ പ്രകടനം കൊണ്ട് ഒരു താരത്തേയും തങ്ങൾ ജഡ്ജ് ചെയ്യില്ല എന്ന് പരിശീലകൻ ഗംഭീർ പറഞ്ഞിരുന്നു. എന്നാൽ ചൊവ്വാഴ്ച നെറ്റ്സിൽ കരുൺ അസ്വസ്ഥനായിരുന്നു എന്നാണ് സൂചന.