സുരേഷ് ഗോപി ചിത്രം ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. ചിത്രത്തിന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് സെൻസർ ബോർഡ് അംഗീകരിച്ചു. എട്ട് മാറ്റങ്ങളോടെയാണ് ചിത്രം തിയറ്ററുകളിലെത്തുക. റിലീസ് ഉടനെ ഉണ്ടാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

സെൻസർ ബോർഡിന്റെ അനാവശ്യമായ പിടിവാശിക്കെതിരെ രാജ്യത്ത് കടുത്ത വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്.ഇത് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും പ്രതിച്ഛായയെ ബാധിച്ചതിനാൽ സെൻസർ ബോർഡിന്റെ കാര്യത്തിൽ ഉടനെ ഇടപെടൽ ഉണ്ടായേക്കാം.രാജ്യ വിരുദ്ധമായ സിനിമ എന്ന് വിമർശിക്കപ്പെട്ട എബുരാൻ സിനിമയ്ക്ക് പോലും ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള നേരിട്ട പ്രശ്നങ്ങൾ ഉണ്ടായില്ല.
എബുരാൻ സിനിമ തിയേറ്ററിലെത്തി ദിവസങ്ങൾക്കു ശേഷമാണ് വിവാദമാവുകയും റീ എഡിറ്റ് ചെയ്യുവാൻ വീണ്ടും സംവിധായകനും നിർമാതാവും സെൻസർ ബോർഡിനെ സമീപിച്ചത്.തുടർന്ന് 51 വെട്ട് നടത്തിയാണ് വീണ്ടും സെൻസർ ബോർഡ് എബുരാൻ സിനിമയ്ക്ക് പ്രദര്ശനാനുമതി കൊടുത്തത്.സെൻസർ ബോർഡിലെ അംഗങ്ങൾക്കെതിരെ പലവിധ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.അഴിമതി ഉൾപ്പെടെ.അടുത്തകാലത്ത് ശിവസേനയുടെ സംസ്ഥാന സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ്റിൽ സെൻസർ ബോർഡ് അംഗങ്ങൾ അഴിമതിക്കാരാണെന്ന് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.എന്നിട്ടും സെൻസർ ബോർഡ് അംഗങ്ങൾ പ്രതികരിച്ചില്ല.ഉടനെ സെൻസർ ബോർഡ് അഴിച്ചു പണിയുമെന്നാണ് കേൾക്കുന്നത്.
ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയിലെ കോടതി രംഗങ്ങളാണ് എഡിറ്റ് ചെയ്‍തിട്ടുള്ളത് . അതുപോലെ ടൈറ്റിൽ ജാനകി വി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുകയും കോടതി രംഗങ്ങളിൽ 6 ഇടത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്യുകയും ചെയ്‍തു. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ സെൻസര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചുമിരുന്നു.

നേരത്തെ ആവശ്യപ്പെട്ടത് പോലെ 96 കട്ടുകളൊന്നും പറയുന്നില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സിനിമയിൽ രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. സിനിമയുടെ ഒരു മണിക്കൂര്‍ എട്ടാം മിനിറ്റിൽ 32ാം സെക്കന്‍റിലാണ് ക്രോസ് എക്സാമിനേഷൻ സീൻ സിനിമയിൽ ആരംഭിക്കുന്നത്. ആ സമയത്തുള്ള ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നാണ് പറഞ്ഞിരുന്നത്. അത് മ്യൂട്ട് ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. രണ്ടാമത്. സിനിമയുടെ പേര് മാറ്റണം എന്നായിരുന്നു ആവശ്യപ്പെട്ടത്. ജാനകി വി എന്നോ വി ജാനകി എന്നോ മാറ്റണമെന്നായിരുന്നു ആവശ്യം. ജാനകി വിദ്യാധരൻ എന്നാണ് ടൈറ്റിൽ കഥാപാത്രത്തിന്‍റെ പേര്. ആ പേര് കൊടുക്കണം എന്നും പറഞ്ഞിരുന്നു.