ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ രാജിവെച്ചു . . “ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും” എന്ന് ചൂണ്ടിക്കാട്ടി. അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജിക്കത്ത് സമർപ്പിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരം, രാജി ഉടൻ പ്രാബല്യത്തിൽ വന്നു.

“ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനും വൈദ്യോപദേശം പാലിക്കുന്നതിനും, ഞാൻ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം രാജിവയ്ക്കുന്നു.” ഇന്ത്യയുടെ ശ്രദ്ധേയമായ സാമ്പത്തിക പുരോഗതിക്കും അഭൂതപൂർവമായ വികസനത്തിനും സാക്ഷ്യം വഹിക്കാനും അതിൽ പങ്കാളിയാകാനും കഴിഞ്ഞത് തന്റെ ജീവിതത്തിലെ വലിയ ബഹുമതിയും സംതൃപ്തിയും ആണെന്നും അദ്ദേഹം വ്യക്തമാക്കി. “നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഈ പരിവർത്തന കാലഘട്ടത്തിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് യഥാർത്ഥ ബഹുമതിയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെൻറിൻ്റെ വർഷകാല സമ്മേളനം തുടങ്ങിയ ദിവസമാണ് അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത രാജി എന്നത് ശ്രദ്ധേയമാണ്.ഇന്നും രാജ്യസഭയിൽ സമ്മേളനം നിയന്ത്രിച്ച ശേഷമാണ് രാജി
ഇന്ത്യയുടെ പതിനാലാമത് ഉപ രാഷ്ട്രപതിയാണ് രാജസ്ഥാൻ സ്വദേശിയായ ജഗദീപ് ധൻഖർ. 2022 ഓഗസ്റ്റ് ആറിന് നടന്ന ഉപ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗ്രറ്റ് ആൽവയെ 346 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2019 മുതൽ 2022 വരെ പശ്ചിമ ബംഗാൾ ഗവർണർ, ഒരു തവണ ലോക്സഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ച സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൂടിയാണ് ജഗദീപ് ധൻകർ.

2022 ഓഗസ്റ്റിൽ ജഗദീപ് ധൻഖർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റു .രാജ്യസഭയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിരുന്നു.പശ്ചിമ ബംഗാൾ ഗവർണർ ആയിരുന്നു .അവിടെ നിന്നാണ് ഉപരാഷ്ട്രപതിയായത്.മമത ബാനർജിയുമായി കൊമ്പ് കോർത്തിരുന്നു.