സിനിമാ തിയേറ്ററിൽ വിൽക്കുന്ന പോപ് കോണിന് അധിക വില ഈടാക്കാമോ?

സിനിമാ തിയേറ്ററിൽ വിൽക്കുന്ന പോപ് കോണിന് അധിക വില ഈടാക്കാമോ? ലീഗൽ മെട്രോളജി ആക്ട്, പാക്കേജ്ഡ് കമോഡിറ്റീസ് റൂൾസ്‌ എന്നിവ പ്രകാരം പാക്ക് ചെയ്തിട്ടുള്ള ഉൽപ്പന്നങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള എം ആർ പി യെക്കാളും കൂടുതൽ വില വാങ്ങിയാൽ മാത്രമേ നടപടി എടുക്കുവാൻ സാധിക്കുകയുള്ളൂ.

അതുകൊണ്ടാണ് ഫ്രഷ് പോപ്കോൺ എന്ന പേരിൽ പാക്ക് ചെയ്യാതെ പോപ്കോൺ സിനിമ തിയേറ്ററിൽ കൂടുതൽ വിലയ്ക്ക് നൽകുന്നത്. പോപ്ക്കോൺ പാക്കറ്റിൽ നൽകാതെ ഫ്രഷ് ഐറ്റം എന്ന ലേബലിൽ കൂടുതൽ വിലയ്ക്ക് നൽകിയാൽ നിയമപ്രകാരം നടപടിയെടുക്കുവാൻ സാധിക്കുകയില്ല. എന്നാൽ സിനിമാ തിയറ്ററുകളിൽ വിൽക്കുന്ന pre pack ചെയ്ത ഉൽപ്പന്നങ്ങളിൽ രേഖപ്പെടുത്തിയ വിലയെക്കാളും കൂടുതൽ വില വാങ്ങിയാൽ ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റിന് നടപടിയെടുക്കുവാൻ സാധിക്കും….

ഓണക്കാലത്ത് കടകളിൽ വിൽക്കുന്ന പാക്ക് ചെയ്ത ഉപ്പേരി, ശർക്കരവരട്ടി മുതലായ സാധനങ്ങളുടെ പാക്കറ്റിനു മുകളിൽ എം ആർ പി, fssai അനുശാസിക്കുന്ന വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയില്ലെങ്കിൽ പരാതിയുമായി മുന്നോട്ടു പോകാം.

സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന സാധനങ്ങളുടെ പാക്കറ്റിന് മുകളിൽ MRP, തൂക്കം, ഉൽപാദകന്റെ മേൽവിലാസം, ഉൽപാദന തീയതി എന്നിവ നിർബന്ധമായി ഉണ്ടായിരിക്കണം.
സാധനങ്ങൾ വാങ്ങിയതിനു ശേഷം ബില്ല് നിർബന്ധമായി സൂക്ഷിക്കുക…

(തയ്യാറാക്കിയത്Adv. K B Mohanan
9847445075)