പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം;പ്രതിക്കു മൂന്നു വർഷം തടവും 25000 രൂപ പിഴയും ശിക്ഷ

ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് മൂന്നു വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.

കളമശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് പ്രതിക്ക് 3 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്.2022 മാർച്ച് 17 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സ്വകര്യ ബസ്സിൽ ഇടപ്പള്ളിയിൽ നിന്നും കളമശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ ഫാസിൽ സി, വയസ്സ്.35, S/o ഷരീഫ, ചാലിൽ (H), കടയപ്പുറം തെരുവ്, ചമ്പാറ, കൂരാറ പിഒ, മൊക്കേരി , കണ്ണൂർ.എന്നയാളെയാണ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത് .പ്രതിക്ക് പ്രതിക്ക് മൂന്നു വർഷം തടവും 25000 രൂപ പിഴയും ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.