പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നാളെ മുതൽ ആരംഭിക്കും.ഇതുസംബന്ധിച്ച് എന്തൊക്കെ വിഷയങ്ങളാണ് പാർലിമെന്റിൽ ഉന്നയിക്കേണ്ടത് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്നലെ 20 -07 -2025 )ചേർന്ന ഇന്ത്യ മുന്നണി യോഗത്തിൽ നിന്നും പ്രബല കക്ഷികളായ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്,അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്‌മി പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ വിട്ടു നിന്നു .ഇവർ വിട്ടു നിന്നത് ഇന്ത്യ മുന്നണിക്ക് തിരിച്ചറിയാണ് .അതുപോലെ നാളെ നടക്കുന്ന പാർലിമെന്റിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം ശശി തരൂർ എന്ത് നിലപാട് സ്വീകരിക്കും.പാർലിമെന്റിൽ നാളെ ശശി തരൂർ പുകഴ്ത്തിയാൽ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനു ശശി തരൂരിനെ പാർട്ടിയിൽ നിന്നും പുറത്താക്കേണ്ടി വരും .

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച വേണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതായി ബിജെപി വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അങ്ങനെ സംഭവിച്ചാൽ പാർലിമെന്റിൽ ഇന്ത്യ മുന്നണിക്ക് തിരിച്ചടിയായേക്കും.
പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം, ഇന്ത്യയുടെ വിദേശനയം, ബിഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലുള്ള വോട്ടർ പട്ടിക പരിഷ്കരണം എന്നിവയുൾപ്പെടെ മൺസൂൺ സമ്മേളനത്തിൽ ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന എട്ട് പ്രധാന വിഷയങ്ങളിൽ യോഗത്തിൽ സമവായത്തിലെത്തി. വെർച്വൽ യോഗത്തിൽ കോൺഗ്രസിൽ നിന്ന് സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, ജയറാം രമേശ് എന്നിവർ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച ചർച്ചയെക്കുറിച്ച് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നാളെ (2025 ജൂലൈ 21 ) ആരംഭിക്കുന്ന മൺസൂൺ സമ്മേളനം ഓഗസ്റ്റ് 21 നാണ് അവസാനിക്കുക.
പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം, ഇന്ത്യയുടെ വിദേശനയം, ബിഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലുള്ള വോട്ടർ പട്ടിക പരിഷ്കരണം എന്നിവയുൾപ്പെടെ മൺസൂൺ സമ്മേളനത്തിൽ ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന എട്ട് പ്രധാന വിഷയങ്ങളിൽ യോഗത്തിൽ സമവായത്തിലെത്തി. വെർച്വൽ യോഗത്തിൽ കോൺഗ്രസിൽ നിന്ന് സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, ജയറാം രമേശ് എന്നിവർ പങ്കെടുത്തു.

സമാജ്‌വാദി പാർട്ടിയുടെ രാം ഗോപാൽ യാദവ്, ടിഎംസിയുടെ അഭിഷേക് ബാനർജി, ശിവസേനയുടെ (യുബിടി) ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത്, എൻസിപി (എസ്പി) യുടെ ശരദ് പവാർ, ജയന്ത് പാട്ടീൽ, നാഷണൽ കോൺഫറൻസിന്റെ ഒമർ അബ്ദുള്ള, ജെഎംഎമ്മിന്റെ ഹേമന്ത് സോറൻ, ആർജെഡിയുടെ തേജസ്വി യാദവ്, ഡിഎംകെയുടെ തിരുച്ചി എൻ ശിവ. സിപിഐ, സിപിഐ (എം), സിപിഐ (എം) ലിബറേഷൻ എന്നിവയെ യഥാക്രമം ഡി രാജ, എംഎ ബേബി, ദീപങ്കർ ഭട്ടാചാര്യ എന്നിവർ അവരവരുടെ പാർട്ടികളെ പ്രതിനിധീകരിച്ച് ഇന്ത്യ മുന്നണിയോഗത്തിൽ സംബന്ധിച്ചു

കേരള കോൺഗ്രസ് (എം) എംപി ജോസ് കെ മണി, ആർഎസ്പിയുടെ എൻ കെ പ്രേമചന്ദ്രൻ, വിടുതലൈ ചിരുതൈഗൽ കച്ചിയുടെ തിരുമാവളവൻ, ഐയുഎംഎല്ലിന്റെ കെ.എം. കാദർ മൊഹീദീൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.