പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 2026 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ പറവൂർ നിയമസഭ മണ്ഡലത്തിൽ നിന്നും മറ്റൊരു മണ്ഡലത്തിൽ മാറാൻ നീക്കം നടക്കുന്നതായി സൂചന.
ഏതാണ്ട് കാൽനൂറ്റാണ്ട് കാലമായി പറവൂരിനെ നിയമസഭയിൽ പ്രതിനിധികരിക്കുകയാണ് വി ഡി സതീശൻ .1996 ലാണ് ആദ്യമായി പറവൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചത്.കന്നിയങ്കത്തിൽ പരാജയപ്പെടാനായിരുന്നു വിധി.96 ൽ സിപിഐയുടെ എൽഡിഎഫ് സ്ഥാനാർഥി പി രാജുവാണ് വി ഡി സതീശനെ തോൽപ്പിച്ചത്.
ആദ്യത്തെ തോൽവിക്ക് ശേഷം ഇതുവരെ അദ്ദേഹം തോറ്റിട്ടില്ല .ഇടതു മുന്നണിയുടെ കോട്ടയായ പറവൂർ സീറ്റിൽ നിന്നാണ് 2001 മുതൽ 2021 വരെ അഞ്ചുതവണ സതീശൻ വിജയിച്ചത്.എറണാകുളം ജില്ലയിൽ സിപിഐയ്ക്ക് സ്വാധീനമുള്ള മണ്ഡലമാണിത് .
1957 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ കമ്യുണിസ്റ്റ് നേതാവായ എൻ ശിവൻ പിള്ളയാണ് ജയിച്ചത്.1960 ലെ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ എ ദാമോദരമേനോൻ എൻ ശിവൻ പിള്ളയെ പരാജയപ്പെടുത്തി.82 ലും 87 ലും എൻ ശിവൻ പിള്ള ജയിച്ചു .91 ലും 96 ലും ജയിച്ച സിപിഐയുടെ പി രാജു ശിവൻപിള്ളയുടെ മകനാണ്.2001 ൽ തുടർച്ചയായി രണ്ട് തവണ വിജയിച്ച പി രാജുവിനെ അട്ടിമറിച്ചാണ് വി ഡി സതീശൻ 7,434 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ആദ്യമായി എംഎൽഎയായത്.പിന്നെ സതീശന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
2026 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ വി ഡി സതീശൻ മറ്റൊരു നിയമസഭ മണ്ഡലമാണ് തേടുന്നത് .അതിനു കാരണം അടുത്ത തവണ പറവൂരിൽ ജയിക്കുമെന്ന് ഉറപ്പില്ല.മറ്റൊരു കാരണം കടുത്ത മത്സരമാണ് പറവൂരിൽ എല്ലാ തവണയും നടക്കാറുള്ളത്.അതിനാൽ പ്രതിപക്ഷ നേതാവായാൽ മറ്റു നിയമസഭ മണ്ഡലങ്ങളിൽ പ്രചാരണം നടത്താൻ കഴിയാത്ത സ്ഥിതി വരും.കഴിഞ്ഞ തവണ വരെ മത്സരിക്കുമ്പോൾ സതീശൻ എംഎൽഎ മാത്രമാണ് .ഇപ്പോൾ അതല്ല സ്ഥിതി .പ്രതിപക്ഷ നേതാവായതുകൊണ്ട് തോറ്റാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കും.
2026 ൽ യുഡിഎഫിനു അധികാരം കിട്ടിയാൽ ഒരുപക്ഷെ മുഖ്യമന്ത്രിയാകേണ്ട വ്യക്തിയാണ് .അതിനാൽ കോൺഗ്രസിലെ ചില ഗ്രൂപ്പുകൾ പറവൂരിൽ കാലുവാരുമോയെന്ന ഭയം വി ഡി സതീശന് ഇല്ലാതില്ല.ഇത്തരം ഘടകങ്ങളാണ് പറവൂരിൽ നിന്നും മറ്റൊരു നിയമസഭ മണ്ഡലത്തിലേക്ക് മാറി മത്സരിക്കാൻ അദ്ദേഹം നീക്കം നടത്തുന്നത്.ഏതാണ്ട് കാൽനൂറ്റാണ്ട് കാലം എംഎൽഎയായിട്ടും ഒരു തവണ പോലും സതീശൻ മന്ത്രിയായില്ല.ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ 2011 ൽ സ്പീക്കറാകാൻ അവസരം ഉണ്ടായിരുന്നു.സതീശൻ മന്ത്രിസ്ഥാനം കിട്ടാൻ വേണ്ടി ശ്രമിക്കുകയും സ്പീക്കർ സ്ഥാനം തിരസ്‌കരിക്കുകയുമാണ് ചെയ്‌തത് .
പറവൂരിൽ നിന്നും വി ഡി സതീശൻ മറ്റൊരു നിയമസഭ മണ്ഡലത്തിലേക്ക് മാറുമ്പോൾ അനായാസം വിജയിക്കുന്ന മണ്ഡലമായിരിക്കും തെരെഞ്ഞെടുക്കുക .അതിൽ ജാതി മത ,ഗ്രൂപ്പ് സമവാക്യങ്ങളും നോക്കിയായിട്ടായിരിക്കും മണ്ഡലം തെരെഞ്ഞെടുക്കുക.ഇന്നത്തെ നിലയിൽ കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാൻ സതീശന് കഴിയും.അതേസമയം എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മത്സരിക്കാനാണ് അദ്ദേഹം താല്പര്യപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്.തൃക്കാക്കര നിയമസഭ മണ്ഡലത്തിൽ ഉമ തോമസാണ് എംഎൽഎ.
പി ടി തോമസ് നിര്യതനായപ്പോൾ ഒഴിവുവന്ന സീറ്റിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ പി ടി തോമസിന്റെ പത്നി ഉമ തോമസ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയും വലിയ ഭൂരിപക്ഷത്തിനു വിജയിക്കുകയും ചെയ്‌തു.ആ സീറ്റിൽ വി ഡി സതീശൻ മത്സരിച്ചാൽ അടുത്ത തവണ ഉമ തോമസിന് സീറ്റ് കിട്ടില്ല.