ഒടുവിൽ ആ സത്യം പാകിസ്ഥാൻ പ്രധാനമന്ത്രി സമ്മതിച്ചു.അസർബൈജാനിൽ നടന്ന സാമ്പത്തിക ഉച്ചകോടിയിലാണ് ആ സത്യം അംഗീകരിച്ചത്.പഹൽഗാമിൽ നടന്ന അക്രമണം ദൗർഭാഗ്യകരമായിരുന്നു.
അതേസമയം .അസർബൈജാനിൽ നടന്ന സാമ്പത്തിക ഉച്ചകോടിയിൽ ഇന്ത്യയെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വിമർശിച്ചു . പാകിസ്ഥാനോട് ഇന്ത്യ ‘പ്രകോപനമില്ലാതെയും വീണ്ടുവിചാരമില്ലാതെയും’ ശത്രുത പുലർത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “പ്രകോപനരഹിതവും അശ്രദ്ധവുമായ” ശത്രുതയിലൂടെ പ്രാദേശിക സമാധാനം തകർക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പിന്തുണച്ച രാജ്യങ്ങളിലൊന്നായ അസർബൈജാനിൽ നടന്ന സാമ്പത്തിക സഹകരണ സംഘടന (ഇക്കോ) ഉച്ചകോടിയിൽ സംസാരിച്ച ഷെരീഫ്, നിരപരാധികളായ ജനങ്ങൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ചുകൊണ്ട് കശ്മീർ പ്രശ്നം വീണ്ടും ഉന്നയിച്ചു. അതേസമയം, ഗാസയിലും ഇറാനിലും നിരപരാധികളെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിൽ അദ്ദേഹം ഇസ്രായേലിനെതിരെ പരോക്ഷമായി ആഞ്ഞടിച്ചു.
ഏപ്രിൽ 22 നാണ് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ 25 വിനോദസഞ്ചാരികളും ഒരു നാട്ടുകാരനും ഭീകരാക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. സമീപ വർഷങ്ങളിൽ കശ്മീരിൽ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു അത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഒരു ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
