ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശത്തുപോയ പ്രതിനിധിസംഘങ്ങളിലൊന്നിനെ നയിച്ച ശശി തരൂരിനെ, ലോക്സഭയില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിക്കുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു.

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച ആരംഭിക്കും. ലോക്‌സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. ഭരണപക്ഷത്തുനിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ സംസാരിക്കും.
