വൈറ്റില മൊബിലിറ്റി ഹബ്ബിലെ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഓപ്പറേറ്റർമാർക്കും ദുരിതമാണ് നൽകുന്നത്. ഇവിടെ റോഡുകൾ തകർന്ന നിലയിലാണ് .മഴക്കാലമായതോടെ പറയാനുമില്ല.കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വൈറ്റില ഹബ്ബിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്.അതോടൊപ്പം ഹബ്ബിൽ കച്ചവടം നടത്തുന്നവർക്കും ദുരിതമാണ്.

കൊച്ചി നഗരത്തിലെ ഒരു സംയോജിത ഗതാഗത ടെർമിനലാണ് വൈറ്റില മൊബിലിറ്റി ഹബ് . പ്രാദേശിക, ദീർഘദൂര ബസുകൾ, മെട്രോ റെയിൽ , ഉൾനാടൻ ജലഗതാഗതം തുടങ്ങിയ വിവിധതരം പൊതുഗതാഗത സംവിധാനങ്ങളുടെ സംയോജിത കേന്ദ്രമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വൈറ്റിലയിൽ 37 ഏക്കർ (150,000 മീ 2 ) വിസ്തൃതിയിലാണ് ഇത് ആസൂത്രണം ചെയ്തത് . ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ബസ് ടെർമിനലുകളിൽ ഒന്നാണ് .
അത്തരത്തിലുള്ള മൊബിലിറ്റി ഹബ്ബിലെ അവസ്ഥ കാണേണ്ടത് തന്നെയാണ്.മഴക്കാലമായാൽ ഇവിടെ ചെളിയും വെള്ളവുമാണ് .ബസിറങ്ങി നടക്കാൻ പോലും പറ്റില്ല.വേനൽക്കാലമായാൽ പൊടി പടലങ്ങൾ.മഴക്കാലമായാൽ ഹബ്ബിലെ ഷെൽട്ടർ ചോർന്നൊലിക്കുകയാണ് .ഇതൊന്നും ശ്രദ്ധിക്കുവാൻ നമ്മുടെ നാട്ടിൽ അധികൃതർ ഇല്ലേ? നിരവധി വിദേശ ടൂറിസ്റ്റുകൾ വന്നു പോകുന്ന സ്ഥലമാണിത്.അത്രയും പ്രാധാന്യമുള്ള ഹബ്ബാണ് ദാരുണമായ നിലയിൽ കിടക്കുന്നത്.

ഹബ്ബിലെ ടോയിലറ്റ് (മൂത്രം ഒഴിക്കുവാൻ മാത്രം ) ഉപയോഗിക്കണമെങ്കിൽ രണ്ട് രൂപ നൽകണം .എന്നാൽ നാറ്റം മൂലം പണം കൊടുത്ത ശേഷം ടോയിലെറ്റിൽ കയറാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഹബ്ബിൽ വിരിച്ച ടൈലിംഗ് പൂർണ്ണമായും താറുമാറായ നിലയിലാണ്.. യാത്രക്കാർക്കുള്ള ഇരിപ്പിട ക്രമീകരണം, കുളിമുറികൾ, ലൈറ്റിംഗ്, ഫാൻ, മാലിന്യ ബിന്നുകൾ മുതലായവ ഉൾപ്പെടെ മോശമാണ് .ഇഇഇ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് നേരത്തെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു,നടന്നില്ലെന്ന് മാത്രം.
ചതുപ്പുനിലത്ത് ഹബ് നിർമ്മിച്ചതിനാൽ, മണ്ണിടിച്ചിൽ മൂലമുണ്ടാകുന്ന കാരിയേജ് വേയിലെ തിരമാലകൾ ഭാവിയിൽ ഉണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത് . അറ്റകുറ്റപ്പണികൾ പൂർത്തിയായിക്കഴിഞ്ഞാൽ, മൂന്ന് മാസത്തിനുള്ളിൽ, കണിയാമ്പുഴ നദിയുടെ ഗതിയിൽ, ഹബ്ബിന് പിന്നിൽ ഒരു തുറന്ന പാർക്ക് സ്ഥാപിക്കുമത്രേ .
