വീണ്ടും ആശങ്കകൾ നിറയുന്നു.യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നേഴ്‌സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നൽകില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. നിമിഷ പ്രിയയ്ക്ക് വധശിക്ഷ നൽകണം. വധശിക്ഷയിൽ കുറഞ്ഞ് ഒന്നിനും തയ്യാറല്ല. ദൈവനീതി നടപ്പാക്കണമെന്നാണ് ആവശ്യം. ഏത് കാരണത്താലും കൊലപാതകത്തെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും തലാലിന്റെ സഹോദരൻ വ്യക്തമാക്കി. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്.

അതോടെ കഠിനമായ ദുഃഖത്തിലാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും ബന്ധുക്കളും. സർക്കാരിന്റെയും എംബസിയുടെയും ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുണ്ടായി. നിമിഷ പ്രിയയുടെ മോചനത്തിനായി ഉമ്മൻ ചാണ്ടിയുടെ കുടുംബം എപ്പോഴും ബന്ധപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു.
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചതായി കേന്ദ്ര സർക്കാർ ഇന്നലെയാണ് അറിയിച്ചത്. വധശിക്ഷ മാത്രമാണ് നീട്ടിവെച്ചതെന്നും ശിക്ഷാ നടപടികൾ മരവിപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യെമനിലെ കോടതിയാണ് വധശിക്ഷ നീട്ടിവെയ്ക്കാനുള്ള നിർദേശം നൽകിയത്. ഇന്നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനിരുന്നത്.
തലാലിന്റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. യെമനിലെ വിചാരണ കോടതിയെ യാഥാർഥ്യം ബോധ്യപ്പെടുത്താൻ നിമിഷപ്രിയയ്ക്ക് കഴിയാത്തതിനാൽ വധശിക്ഷയ്ക്ക് വിധിച്ചു. യെമനി വനിതയ്ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിരുന്നു.
വധശിക്ഷ കാത്ത് യെമനിലെ ജയിലിൽ കിടക്കുകയാണ് നിമിഷപ്രിയ .അവർ അനുഭവിക്കുന്ന ആകാംഷയുടെ നിമിഷങ്ങൾ ഒരു സിനിമ പോലെയാണ്.