നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി മുഖ്യമന്ത്രിക്ക് പുറമെ കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത് എന്തിന് ?

നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കെ വി തോമസും പ്രധാനമന്ത്രിക്കു കത്തയച്ചു.മുഖ്യമന്ത്രിയാണ് കത്ത് അയക്കേണ്ടത്.അതോടൊപ്പം എന്തിനാണ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയും ക്യാമ്പിനറ്റ് റാങ്കുമുള്ള കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.ഇരുവരും നിമിഷപ്രിയയുടെ മോചനത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ആവശ്യപ്പെടുന്നത്.ഒരു കേന്ദ്രത്തിൽ നിന്നും ഒരേ ആവശ്യവുമായി രണ്ട് കത്തുകൾ.എന്തിനാണ് ഇത് .ജൂലൈ 16 നു നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാകുമെന്നാണ് ലഭിച്ച വിവരം.എന്നാലിപ്പോൾ ജൂലൈ 16 വധശിക്ഷ നടപ്പിലാകില്ലെന്നും അഭ്യൂഹമുണ്ട്.

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഇങ്ങനെ പറയുന്നു .

“വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് കത്തയച്ചു. കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലും ഈ വിഷയത്തിൽ തന്നെ വിദേശകാര്യ വകുപ്പ് മന്ത്രി ജയശങ്കറിനും കത്തയച്ചിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ്നൽകുന്നു.”ഇതാണ് മുഖ്യമന്ത്രിയുടെ കത്ത്.

കെ വി തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നത് ഇപ്രകാരമാണ്.

“വധശിക്ഷയക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തിരമായി നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രൊഫ. കെ.വി. തോമസ്. സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് കെ.വി തോമസ് കത്ത് അയച്ചത്.

നയതന്ത്ര തലത്തിലുള്ള ഇടപെടലിനൊപ്പം തദ്ദേശീയരായിട്ടുള്ള മധ്യസ്ഥരെ ചർച്ചയ്ക്ക് കണ്ടെത്തുന്നതിനും ദയാദനം സ്വരൂപിച്ച് നൽകുന്നതിന് ഔദ്യോഗിക പിന്തുണ നൽകണമെന്നും അദ്ദേഹം കത്തിൽ ആവിശ്യപ്പെട്ടു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഇന്നലെ ഉത്തരവിട്ടിരുന്നു.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ 2017 മുതല്‍ നിമിഷ പ്രിയ ജയിലിലാണ്. ഈ മാസം 16ന് നടപ്പാക്കാനാണ് ഉത്തരവ്. യെമന്‍ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ”

മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരിന്റെയും ആവശ്യങ്ങൾ കേന്ദ്ര സർക്കാർ പ്രതിനിധികളുമായി നേരിൽ കണ്ട് ചർച്ച നടത്തുവാനും അവരെബോധ്യപ്പെടുത്തി ആവശ്യങ്ങൾ നേടിയെടുക്കുകയാണ് കെ വി തോമസിന്റെ ചുമതല.അതിനു പകരം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയക്കുമ്പോൾ കെ വി തോമസ് മറ്റൊരു കത്ത് അയക്കുന്നത് ആശാസ്യമാണോ ?