കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫ്-കെഎസ്‌യു മുന്നണിക്ക് മികച്ച വിജയം:

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിൽ അഞ്ച് ജനറല്‍ സീറ്റും പിടിച്ച് MSF-KSU സഖ്യം.
അഞ്ച് ജനറല്‍ പോസ്റ്റിലും എംഎസ്എഫ്-കെഎസ്‌യു പ്രതിനിധികളാണ് വിജയിച്ചത്.കഴിഞ്ഞതവണ യുഡിഎസ്എഫ് പിടിച്ചെടുത്ത ഏഴുസീറ്റുകളിലും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തിലാണ് ജയം.539 വോട്ടര്‍മാരില്‍ 518 പേര്‍ വോട്ട്‌ചെയ്തു. തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലാ പ്രതിനിധിസീറ്റുകള്‍ മാത്രമേ ഇക്കുറിയും എസ്എഫ്‌ഐയ്ക്കുള്ളൂ.തൃശ്ശൂര്‍ പുല്ലൂറ്റ് കെകെടിഎം കോളേജിലെ പി.കെ. ഷിഫാനയാണ് ചെയര്‍പേഴ്‌സണ്‍. 299 വോട്ട് നേടിയ ഷിഫാനയ്ക്ക് 93 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.എംഎസ്എഫിന്റെ ആദ്യ വനിതാ ചെയര്‍പേഴ്‌സണും നാലാമത്തെ ചെയര്‍പേഴ്‌സണുമാണ് ഷിഫാന.

ജനറല്‍ സെക്രട്ടറി- സൂഫിയാന്‍ വില്ലൻ (എംഎഎസ്എഫ്, ഫറൂഖ് കോട്ടക്കല്‍), വൈസ് ചെയര്‍മാന്‍- മുഹമ്മദ് ഇര്‍ഫാന്‍ എ.സി. (എംഎസ്എഫ്), വൈസ് ചെയര്‍മാന്‍ (ലേഡി)- നാഫിയ ബിറ (എംഎസ്എഫ്), ജോയിന്റ് സെക്രട്ടറി- അനുഷ റോബി(കെഎസ്‌യു).

ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി പോസ്റ്റുകളില്‍ എംഎസ്എഫ് പ്രതിനിധികള്‍ ജയിക്കുന്നത് ഇതാദ്യമായാണ്. 45 വര്‍ഷം മുന്‍പ് എസ്എഫ്‌ഐ-എംഎസ്എഫ് മുന്നണിയില്‍ ടി.വി.പി. ഖാസിം സാഹിബ് ചെയര്‍മാന്‍ ആയ ശേഷം ഇതാദ്യമായാണ് എംഎസ്എഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി വിജയിക്കുന്നത്.