യെമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇടപെട്ടതുകൊണ്ടാണെന്ന വാദം തള്ളി യെമനിലെ സാമൂഹികപ്രവർത്തകൻ. ഇന്ത്യൻ എംബസിയിലെ പ്രാദേശിക ജീവനക്കാരുൾപ്പെടെയാണ് വിഷയത്തിൽ ഇടപെട്ടതെന്ന് യെമനിലെ സാമൂഹ്യപ്രവർത്തകൻ സാമുവൽജെറോം പറഞ്ഞു. തിങ്കളാഴ്ച തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നുവെന്നും അദ്ദേഹം വ്യക്തിമാക്കി.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിന് പിന്നിൽ തന്‍റെ ഇടപെടലാണെന്ന് കാന്തപുരം വരുത്തി തീര്‍ക്കുകയായിരുന്നു എന്നാണ് ഒരു വിഭാഗം കുറ്റപ്പെടുത്തിയത് . വധശിക്ഷ നീട്ടിവക്കുന്ന കത്തിലെ തീയതിയും തിങ്കളാഴ്ചത്തേതാണ്. ഇക്കാര്യം ബിജെപിയുമായി അടുത്ത ബന്ധമുള്ള ജനം ടിവിയാണ് പുറത്തുവിട്ടത്.കേന്ദ്ര സർക്കാരിന്‍റേയും കേരള ഗവർണറുടേയും ശ്രമത്തിന്റെ ഫലമായാണ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതെന്നും ഒരു വിഭാഗം വാദിക്കുന്നു.
നിമിഷപ്രിയ കേസിൽ ഇടപ്പെടുന്നതിനു പരിമിതികൾ ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യ തലത്തിൽ ചർച്ചകൾ നടത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.യെമനിൽ സ്വാധീനമുള്ള വഴിയാണ് ചർച്ചകൾ നടത്തുന്നതെന്നും നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി പരമാവധി ശ്രമിക്കുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
സിന്ദൂർ ഓപ്പറേഷൻ നടക്കുമ്പോൾ പാകിസ്താനെ അനുകൂലിക്കുകയും അവർക്ക് ആയുധങ്ങളും മറ്റും നൽകിയ രാജ്യമാണ് യെമൻ. ഇന്ത്യയുടെ ശത്രു രാജ്യവുമാണ്.അതിനാൽ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ചർച്ചകൾ യെമനുമായി നടത്താൻ കഴിയില്ല.ഇതാണ് കേന്ദ്ര സർക്കാരിന്റെ പരിമിതിയും.ഖത്തറിൽ ഇന്ത്യക്കാരെ തൂക്കിക്കൊല്ലാൻ വിധിച്ചപ്പോൾ ഇന്ത്യയുടെ വിദേശ മന്ത്രാലയവും പ്രധാനമന്ത്രിയും ഇടപെട്ടാണ് അവരെ മോചിപ്പിച്ചത്.നിമിഷപ്രിയയുടെ കാര്യത്തിൽ അത് പറ്റില്ല.ഒന്ന് യെമൻ പൗരനെ കൊലപ്പെടുത്തിയ കേസാണിത്.മറ്റൊന്ന് ഇന്ത്യയുടെ ശത്രു രാജ്യവുമാണ്.അതുകൊണ്ട് കാന്തപുരം എ പി അബൂക്കർ മുസലിയാർ പോലുള്ള ഇസ്ലാമിക പണ്ഡിതരുടെ ഇടപെടൽ ഉണ്ടായാൽ മാത്രമെ നിമിഷപ്രിയയുടെ മോചനം നടക്കുകയുള്ളൂ.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിന് പിന്നിൽ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ ഇടപെടലാണെന്ന് വാർത്ത പരന്നതോടെ അദ്ദേഹത്തെ രാഷ്ട്രീയ നേതാക്കൾ അഭിനന്ദിക്കുകയും പുകഴ്ത്തുകയും ചെയ്യുകയാണ്.അത് തുടരുന്നുണ്ട്.നല്ല കാര്യമാണ്.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ അഭിനന്ദിച്ചു .അത് ഉചിതമായി.പിണറായി മന്ത്രിസഭയിലെ രാമചന്ദ്രൻ കടന്നപ്പള്ളി മന്ത്രിയുടെ ലെറ്റർ ഹെഡിലാണ് കാന്തപുരത്തെ അഭിനന്ദിച്ച് കത്തയച്ചത്.”യെമനിൽ വധശിക്ഷ വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷവിധി മാറ്റിവെക്കാൻ എന്നും ജീവ കാരുണ്യ പ്രധാനമായ ധർമ്മം നിർവഹിച്ചു വരുന്ന കാന്തപുരം ഉസ്താദിന്റെ ശക്തമായ ഇടപെടലുകളിലൂടെ സാധിച്ചതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു .”ഇതാണ് കത്തിലെ വാചകം.ഇന്നിപ്പോൾ നിമിഷപ്രിയ കൊലപ്പെടുത്തിയ യെമൻ പൗരന്റെ കുടുംബം മാപ്പ് കൊടുക്കില്ലെന്നും ദയാധനം ആവശ്യമില്ലെന്ന് പറഞ്ഞതോടെ ചർച്ചകൾ വഴിമുട്ടി.

വാഴ നനയുമ്പോൾ ചീര നനയുമെന്ന മനോഭാവമുള്ള ചില രാഷ്ട്രീയ നേതാക്കൾ കേരളത്തിലുണ്ട്.അതിലൊരാളാണ് രാമചന്ദ്രൻ കടന്നപ്പള്ളി.അതുകൊണ്ടാണ് ഉസ്താദിനു മന്ത്രിയുടെ ലെറ്റർ ഹെഡിൽ കത്ത് എഴുതിയത്.മുഖ്യമന്ത്രി പിണറായി വിജയൻ കാന്തപുരത്തെ അഭിനന്ദിച്ചത് എല്ലാ മന്ത്രിമാർക്കും സംസ്ഥാനത്തെ ജനങ്ങൾക്കും വേണ്ടിയാണ്.ഇത് രാമചന്ദ്രൻ കടന്നപ്പള്ളി മറന്നുപോയി എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.