സീറോ മലബാർ സഭയ്ക്കെതിരെ ഉയർന്ന റിയൽ എസ്റ്റേറ്റ് ആരോപണങ്ങൾക്ക് പിന്നാലെ ലത്തീൻ സഭയും

വരാപ്പുഴ അതിരൂപതയുടെ ഭൂമി അനധികൃതമായി വിൽപ്പന നടത്തിയെന്ന പരാതി. കേസടുത്ത് അന്വേഷിക്കാൻ എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.വരാപ്പുഴ അതിരൂപത ലത്തീൻ സഭയാണ്.

നേരത്തെ ഇതേപോലെ സിറോ മലബാര്‍ സഭയിൽ നടന്ന ഭൂമിയിടപാട് കോടതി കയറിയതാണ് .ഒടുക്കം ജോർജ് ആലഞ്ചേരി പിതാവ് സീറോ മലബാർ സഭയിൽ നിന്നും പടിയിറങ്ങാൻ നിർബന്ധിതനായി.

ഭൂമിക്കച്ചവടം, വ്യാജരേഖ കേസ്, ആരാധാനക്രമം തുടങ്ങി പല വിഷയങ്ങളില്‍ ഏറ്റുമുട്ടലുകളും വെല്ലുവിളികളും സീറോ മലബാർ സഭയിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അള്‍ത്താരകളും പള്ളി മുറ്റങ്ങളും യുദ്ധക്കളങ്ങളായി മാറിയത് മറ്റൊരു കാഴ്ചയാണ്.

മെത്രാന്മാരും പുരോഹിതരും വിശ്വാസികളും വിരുദ്ധ ചേരികളായി തിരിഞ്ഞു സീറോ മലബാർ സഭ സീറോയായി മരുമോയെന്ന ഭയം പോലുമുണ്ടാക്കി .ഒടുവിൽ എല്ലാ വാദപ്രതിവാദങ്ങളും ഒരുപോലെ കൈ ചൂണ്ടിയത് സീറോ സഭ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് അലഞ്ചേരിയുടെ നേര്‍ക്കായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ആരോപണങ്ങള്‍, കേസുകള്‍, കോടതികള്‍, വിശ്വസികളുടെ പ്രതിഷേധങ്ങള്‍; മറ്റൊരു സഭ തലവനും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികള്‍. എല്ലാത്തിനുമൊടുവില്‍ ആലഞ്ചേരി പടിയിറങ്ങുകയും ചെയ്‌തു.

വരാപ്പുഴ അതിരൂപതയിൽ സഭാതർക്കം പ്രത്യക്ഷത്തിലില്ലെങ്കിലും റിയല്‍ എസ്‌റ്റേറ്റ് ആരോപണങ്ങള്‍ ശക്തമായി പ്രചാരണത്തിലുണ്ട്.

വരാപ്പുഴ അതിരൂപതയുടെ ഏലൂരിലുളള 67 സെന്‍റ് ഭൂമി വ്യാജ രേഖകൾ ഉപയോഗിച്ച് സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയെന്നും മറിച്ച് വിറ്റെന്നുമാണ് കേസ്. സ്വകാര്യ വ്യക്തികൾക്കൊപ്പം ഉദ്യോഗസ്ഥരെക്കൂടി പ്രതി ചേർക്കാൻ കോടതി ഉത്തരവിലുണ്ട്. ഭൂമി അനധികൃതമായി കൈവശപ്പെടുത്തുന്നത് തടയാൻ നടപടി സ്വീകരിച്ചില്ല എന്നാണ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണം, കോടതിയുത്തരവിന്‍റെ അടിസ്ഥാനത്തിൽ ഏലൂർ പൊലീസ് 19 പേർക്കെതിരെ കേസെടുത്തു. റവന്യൂ സെക്രട്ടറി, എറണാകുളം ജില്ലാ കലക്ടർ, രജിസ്ട്രേഷൻ ഐ ജി,ലാന്‍റ് റവന്യൂ കമ്മീഷണർ അടക്കമുളളവരെ പ്രതികളാക്കി.