കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയന്‍ തൊഴുത്തായി മാറിയിരിക്കുകയാണെന്നും ഈ വകുപ്പ് സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ് നല്‍കുന്നതെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണെന്നും 2025 ജനുവരി 22 ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നോക്കിയാല്‍ കേരളത്തിലെ ആരോഗ്യ രംഗം എത്രമാത്രം കുത്തഴിഞ്ഞതാണെന്ന് മനസിലാക്കാമെന്നും രമേശ് ചെന്നിത്തല വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്തിന്റെ എല്ലാ രേഖകളും സഹിതമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ഹോള്‍സെയിലര്‍മാരും തിരിച്ചയയ്ക്കുന്ന ഉപയോഗശൂന്യമായ മരുന്നുകളുണ്ട് അവ കോടിക്കണക്കിന് രൂപ കമ്പനിക്ക് നല്‍കി സര്‍ക്കാര്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ഇതാണ് സാധാരണക്കാര്‍ക്ക് നല്‍കിയത്. ഇതുവഴി കമ്പനികള്‍ക്ക് കോടികളുടെ ലാഭവും ഇടനില നിന്നവര്‍ക്ക് കോടികളുടെ കമ്മിഷനും ലഭിച്ചുവെന്നാണ് വിവരം. ഒരുപക്ഷേ, ആ കാലഘട്ടത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരണപ്പെട്ട പാവപ്പെട്ട പല രോഗികളും ഈ കാലാവധി കഴിഞ്ഞ മരുന്നു കഴിച്ചു മരിച്ചവരാകാം. എന്നാല്‍ ഇതേപ്പറ്റി ഒരു അന്വേഷണം പോലും ഈ നിമിഷം വരെയും നടന്നിട്ടില്ല.
വീണാ ജോർജ് കൊലയാളി മന്ത്രിയെന്നും ഫിറോസ് വിമർശിച്ചു. റോഡിൽ ഇറങ്ങിയാൽ നായയെ പേടിക്കണം. ആരോഗ്യമന്ത്രിക്ക് മന്ത്രിക്ക് അഹങ്കാരം. ആശുപത്രിയിൽ എത്തിയാൽ വീണ ജോർജിനെ പേടിക്കണം എന്ന അവസ്ഥയാണ് കേരളത്തിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാളെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി റോഡ് ഉപരോധിക്കുമെന്നും ഫിറോസ് പറഞ്ഞു.