ഗോശ്രീ പാലങ്ങളിലെ അതി രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് കെഎൽസിഎ വരാപ്പുഴ അതിരൂപത ബോൾഗാട്ടി ജംഗ്ഷനിൽ സംഘടിപ്പിച്ച നിൽപ്പ് സമരം കൊച്ചി കോർപ്പറേഷൻ മുൻ മേയർ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സി.ജെ. പോൾ അധ്യക്ഷനായിരുന്നു. ഗോശ്രീ ഒന്നാം പാലത്തിന് സമാന്തര പാലം നിർമ്മിക്കുവാനുള്ള അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുക, രാവിലെയും വൈകിട്ടും തിരക്കുള്ള സമയത്ത് കണ്ടെയ്നർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്ന രണ്ടാം പാലം തുറക്കുന്നതിനുള്ള അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ്,അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ജോർജ്, മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോസ് മാർട്ടിൻ, അതിരൂപത ട്രഷറർ എൻ.ജെ പൗലോസ്, വൈസ് പ്രസിഡൻ്റുമാരായ റോയ് ഡിക്കൂഞ്ഞ, ബാബു ആൻ്റണി, എം.എൻ ജോസഫ്,മേരി ജോർജ്,സെക്രട്ടറിമാരായ സിബി ജോയ്, വിൻസ് പെരിഞ്ചേരി, ഫില്ലി കാനപ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ ജിജോ കെ എസ്, മോളി ചാർളി, ആൽബിൻ ടി.എ, വൈപ്പിൻ മേഖല പ്രസിഡൻ്റ് ബെന്നറ്റ് കുറുപ്പശ്ശേരി,ബോൾഗാട്ടി യൂണിറ്റ് സെക്രട്ടറി ജെർസൺ എന്നിവർ പ്രസംഗിച്ചു.
