മദ്രസയിൽ ഭൂമി പരന്നതുംസ്‌കൂളുകളിൽ ഭൂമി ഉരുണ്ടതും ;കുട്ടികളെ എന്തിന് ഇങ്ങനെ ശിക്ഷിക്കുന്നു.

മതേതരമായ നമ്മുടെ സമൂഹത്തിൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ചില അവകാശങ്ങൾ വേണമെന്ന് ശഠിക്കുന്നത് ശരിയല്ല.വിദ്യാർത്ഥികൾക്ക് വ്യായാമം നൽകാൻ വേണ്ടി കൊണ്ടുവന്ന സുംബയെ എതിർത്തതും ഇപ്പോൾ മദ്രസ വിദ്യാഭ്യാസത്തിന് തടസമുണ്ടാകുമെന്നാരോപിച്ച് സ്‌കൂൾ സമയ ക്രമത്തെ എതിർക്കുന്നതും ഇതേ വിഭാഗമാണ്.എല്ലാ ജാതി മത സംഘടനകളും തങ്ങളുടെ കുട്ടികൾക്ക് പ്രാർത്ഥിക്കുവാൻ നിശ്ചിത സമയം സ്‌കൂൾ സമയത്തിൽ നിന്നും വേണമെന്ന് ആവശ്യപ്പെട്ടാൽ സ്‌കൂളുകൾ അടച്ചു പൂട്ടേണ്ടതായി വരും.കുട്ടികൾക്ക് സ്‌കൂളിൽ പോവേണ്ടതായി വരില്ലേ ?

ഹിന്ദു കുട്ടികൾക്ക് രാവിലെയും വൈകുന്നേരം നിശ്ചിത സമയം ക്ഷേത്രത്തിൽ പോകാനും ,ക്രൈസ്തവ കുട്ടികൾക്ക് നിശ്ചിത സമയം പള്ളിയിൽ പോകാനും ആവശ്യപ്പെട്ടാൽ വിദ്യാഭ്യാസ വകുപ്പ് എന്ത് ചെയ്യും.?മുസ്ലിം കുട്ടികൾക്ക് മദ്രസ പഠനത്തിന് വേണ്ടി സ്‌കൂൾ സമയക്രമം ഉപേക്ഷിച്ചാൽ ഹിന്ദു ,ക്രൈസ്തവ മതവിഭാഗങ്ങളും ആവശ്യപ്പെടും. ഇങ്ങനെ വഴങ്ങേണ്ടി വന്നാൽ നാളെ സകൂളിൽ എന്ത് പഠിപ്പിക്കണം എന്ന് പോലും ചില മതവിഭാഗങ്ങൾ തീരുമാനിക്കും.സ്‌കൂൾ യൂണിഫോമിലും ഹിജാബിലും ന്യൂട്രൽ ജെണ്ടറിലും മുസ്‌ലിം സംഘനകളുടെ തിട്ടൂരം അനുസരിച്ചതുകൊണ്ടാണ് ഇപ്പോൾ എല്ലാ കാര്യങ്ങളിലും അവർ ഇടപ്പെടുന്നത്.

ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം സൗജന്യം കൊടുക്കാനാകില്ലെന്നും അവര്‍ സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലതെന്നുമാണ് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ശക്തമായി പ്രതികരിച്ചത്.സർക്കാരിന് പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസമാണെന്നും ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നും മന്ത്രിവ്യക്തമാക്കി.മന്ത്രിയുടെ ഈ പ്രസ്താവന ഭൂരിപക്ഷവും അംഗീകരിക്കുന്നുണ്ട് .

സ്കൂൾ സമയം മാറ്റിയത് മദ്രസ വിദ്യാഭ്യാസത്തിന് തടസമുണ്ടാകുമെന്നാരോപിച്ച് സമസ്ത രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സമസ്തയെ പിന്തുണച്ചുകൊണ്ട് മുസ്ലീം ലീഗും നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വി ശിവൻകുട്ടി നിലപാട് കടുപ്പിച്ചത്. സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്‌കെഎംഎംഎ) സെക്രട്ടേറിയറ്റ് ധര്‍ണ അടക്കം രണ്ടു മാസം നീണ്ടു നില്‍ക്കുന്ന സമരങ്ങളാണ് പ്രഖ്യാപിച്ചത്.

സംസ്ഥാന സമരപ്രഖ്യാപന കണ്‍വന്‍ഷൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.സര്‍ക്കാര്‍ ഏകപക്ഷീയമായി സ്‌കൂള്‍ സമയമാറ്റം നടപ്പാക്കിയതിനെതിരെ പോരാടണമെന്ന് അദ്ദേം പറഞ്ഞു. സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരിട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടും വിഷയം സർക്കാർ മുഖവിലയ്ക്കെടുക്കാത്തതിനെതിരെ കൺവെൻഷൻ പ്രതിഷേധിച്ചു.മുസ്‌ലിം സമുദായത്തിലെ ഉല്പതിഷ്ണുക്കളായ വ്യക്തികൾ മദ്രസ പഠനത്തിനു എതിരാണ്.മദ്രസയിലെ പഠനം ശാസ്ത്രീയമല്ല.അതിനു ഒരു മുസ്‌ലിം അധ്യാപകൻ ചൂണ്ടിക്കാട്ടിയത് മദ്രസയിൽ ഭൂമി പരന്നതാണെന്ന് പഠിപ്പിക്കുമ്പോൾ സ്‌കൂളുകളിൽ ഭൂമി ഉരുണ്ടതാണെന്നാണ് പഠിപ്പിക്കുന്നത് ..യഥാർത്ഥ ഉത്തരം ഭൂമി ഉരുണ്ടതാണെന്നാണ്.