നമ്മുടെ എൻജിനീറിങ് കുട്ടികളെ പലവട്ടമായി ആശയക്കുഴപ്പത്തിലാക്കുന്ന തീരുമാനങ്ങൾ മാറിമാറി വരുന്ന സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നു. വ്യക്തമായ ഒരു കാഴ്ചപ്പാട് ഇക്കാര്യത്തിൽ സർക്കാരിനെ ഉപദേശിക്കുന്ന ഉദ്യോഗസ്ഥമാരും പുലർത്തി കാണുന്നില്ല. അതാണ് പ്രധാന കാരണമെന്ന് ഒരു രക്ഷാകർത്താവ് പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ .ബിന്ദു കാര്യങ്ങൾ ഗൗരവത്തിൽ കാണുന്നില്ല.
പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ അതു വിജ്ഞാപനമായി. പിന്നെ ഒരു നയപരമായ മാറ്റം പാടില്ലെന്ന് പലവട്ടം സുപ്രീം കോടതി ഉൾപ്പെടെയുള്ള നീതിപീഠങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാലും പഠിക്കില്ല . പ്രോസ്പെക്ടസ് മാറ്റമെന്നാണ് മന്ത്രി ആർ .ബിന്ദു പറയുന്നത് .അവർ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പഠിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
ഇനി എഞ്ചിനീയറിങ്ങ് പ്രവേശനത്തിന് കഷ്ടി ഒരു മാസമേയുള്ളൂ. നോർമലൈസെഷൻ നടപ്പാക്കിയ 2011 മുതൽ ഈ പ്രശ്നമുണ്ട്. മിക്കവാറും നല്ല കുട്ടികൾ അന്യസംസ്ഥാനത്തോ ഐഐടി/ എൻ ഐ ടി കളിലോ പ്രവേശനം നേടിക്കാണും .
നോർമലൈസെഷൻ നടപ്പാക്കിയ വർഷം ജനുവരിയിൽ അതേക്കുറിച്ച് കൊച്ചിയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സെമിനാർ നടത്താൻ തീരുമാനിച്ചത് ഈ സംശയങ്ങൾ തീർക്കാനാണ്. നോർമലൈസെഷൻ കമ്മിറ്റി കൺവീനർ ആയിരുന്ന ഡോ രാജൂകൃഷ്ണനും കേരള യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന ഡോ അച്ചുത് ശങ്കറും ആ സെമിനാറിൽ സംബന്ധിച്ചിരുന്നു. അച്യുത് ശങ്കർ ഇന്ന് (13- 07-2025 ) മാതൃഭൂമി ദിന പത്രത്തിൽ ഇത് സംബന്ധിച്ച് ലേഖനം എഴുതിയിട്ടുണ്ട്. ഏതെങ്കിലും മന്ത്രിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ വായിക്കണം.

പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ മന്ത്രി പത്രക്കാരോട് ചൂടായിട്ടു കാര്യമില്ല.അവരെ സിഐഡിമാർ എന്ന് വിളിച്ചിട്ടും കാര്യമില്ല. . ഇനിയും വൈകിക്കാതെ പ്രവേശന നടപടികൾ തുടങ്ങിയാൽ നന്ന്.