വി എസ് അച്യുതാനന്ദൻ ആലപ്പുഴയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോകാനിടയാക്കിയ കാരണങ്ങൾ തുറന്നു പറഞ്ഞ് മുൻ എംപിയും മുതിർന്ന സിപിഎം നേതാവുമായ സുരേഷ് കുറുപ്പ്. വിഎസിന് കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് ഒരു കൊച്ചു പെൺകുട്ടി സമ്മേളനത്തിൽ പറഞ്ഞു. വിഎസിന്റെ കൊച്ചു മക്കളുടെ പ്രായമുള്ളവർ വരെ നിലവിട്ട് ആക്ഷേപിച്ചു. അധിക്ഷേപം സഹികെട്ടപ്പോഴാണ് വി എസ് സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയതെന്നും സുരേഷ് കുറുപ്പ് ഓർമ്മിക്കുന്നു .

അതേസമയം പീരപ്പൻകോട് മുരളി പറഞ്ഞത് എം സ്വരാജിനെ ഉദ്ദേശിച്ചാണ് .പീരപ്പൻകോട് അന്ന് സമ്മേളന പ്രതിനിധിയാണ് .എം സ്വരാജാണ് വിഎസിനു ക്യപിറ്റൽ പണീഷ്മെന്റ് നൽകണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ പറഞ്ഞതെന്ന് അന്ന് തന്നെ പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.പിന്നീട് പലതവണ എം സ്വരാജ് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് നിഷേധിച്ചിട്ടുണ്ട്.
നിലമ്പൂരിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ വിഎസിനെതിരെ സമ്മേളനത്തിൽ പറഞ്ഞ ക്യാപിറ്റൽ പണീഷ്മെന്റ് വിവാദം സ്വരാജിനെതിരെ വ്യാപകമായി പ്രചാരണത്തിലുണ്ടായി.എം സ്വരാജ് അല്ല അങ്ങനെ പറഞ്ഞതെന്ന് സിപിഎം പ്രധാന നേതാക്കൾ നിഷേധിച്ചിട്ടുമില്ല.അത്തരം സന്ദർഭത്തിൽ ഒരു കൊച്ചു പെൺകുട്ടിയാണ് വിഎസിനു ക്യാപിറ്റൽ പണീഷ്മെന്റ് നൽകണമെന്ന് സമ്മേളനത്തിൽ പറഞ്ഞതെന്ന് സുരേഷ് കുറുപ്പ് മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിന്റെ അടിസ്ഥാനം എന്താണ്.?
”വിഎസ് അച്യുതാനന്ദന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി എസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍പറ്റാതെ വി എസ്. വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി. ദുഃഖിതനായി. പക്ഷേ, തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്നു വീട്ടിലേക്കു പോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല”. മാതൃഭൂമി ലേഖനത്തിൽ സുരേഷ് കുറുപ്പ് വ്യക്തമാക്കുന്നു.

ഇപ്പോൾ സുരേഷ് കുറുപ്പ് എം സ്വരാജിനെ വെള്ള പൂശുന്നത് എന്തുകൊണ്ട് ? സിപിഎമ്മിൽ നിന്നും അകന്നു നിൽക്കുന്ന സുരേഷ് കുറുപ്പിനു വീണ്ടും പാർട്ടിയുമായി അടുക്കനാണോ .മികച്ച രാഷ്ട്രീയ പ്രതിഛായയുള്ള വ്യക്തിയാണ് സുരേഷ് കുറുപ്പ്.എന്നിട്ടും എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ചോദിക്കുന്നവർ നിരവധിയാണ്.എം സ്വരാജ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതുകൊണ്ടാണോ ? അതോ പാർട്ടി നേതാക്കളുടെ സമ്മർദ്ദം മൂലം സുരേഷ് കുറുപ്പിനു പറയേണ്ടി വന്നതോ ?
അതേസമയം ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തില്‍ സിപിഐഎം നേതാവ് സുരേഷ് കുറുപ്പിനെ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരാളും ആലപ്പുഴ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം നടത്തിയിട്ടില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. താനും ആലപ്പുഴ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഒരു വനിതാ നേതാവും ഇങ്ങനെ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
