കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആരോഗ്യ മന്ത്രിക്കെതിരെ ആം ആദ്‌മി പാർട്ടിപോലീസിൽ പരാതി നൽകി

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആം ആദ്‌മി പാർട്ടിപോലീസിൽ പരാതി നൽകി . അപകടം ഗുരുതരമല്ലന്ന പ്രസ്താവന രക്ഷപ്രവർത്തനത്തെ ബാധിച്ചുഎന്നാണ് പരാതി. ആരോഗ്യ മന്ത്രി വീണ ജോർജ്, മന്ത്രി വി എൻ വാസവൻ, ആശുപത്രി സൂപ്രണ്ട് എന്നിവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.

അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം തുടരുമെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്. എല്ലാ ജില്ലകളിലും യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധം നടത്തും. പ്രതിഷേധം അക്രമാസക്തമാകാനുള്ള സാധ്യതയും ഉണ്ട്.തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ വസതിയിലേയ്ക്കാണ് മാര്‍ച്ച്. പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വീട്ടിലേയ്ക്കും എം.എല്‍.എ ഓഫീസിലേക്കും പ്രതിഷേധത്തിന് സാധ്യത ഉണ്ട്. പ്രതിഷേധം മുന്നില്‍ക്കണ്ട് മന്ത്രിയുടെ ഓഫീസിനും വീടിനും കനത്ത സുരക്ഷ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റു ജില്ലകളില്‍ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ക്കും കരിങ്കൊടി പ്രതിഷേധത്തിനും സാധ്യതയുണ്ട്. മന്ത്രി രാജി വെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.