ബിജെപി ഭാരവാഹികളെ പ്രഖ്യാപിച്ചു;മുരളീധരൻ-കെ സുരേന്ദ്രൻ എന്നിവരുടെ കുത്തക അവസാനിച്ചു.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ;ബിജെപി സംസ്ഥാന കമ്മിറ്റി അഴിച്ചു പണിതു. സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന അവസ്ഥയാണ്. . എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഉള്‍പ്പടെ പത്ത് വൈസ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്.

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കുടുതല്‍ പ്രാതിനിധ്യമുള്ള പട്ടികയില്‍ വി മുരളീധരന്‍-കെ സുരേന്ദ്രൻ പക്ഷത്തെ നേതാക്കളെ വെട്ടിനിരത്തിയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട് . ജനറല്‍ സെക്രട്ടറിമാരായിരുന്ന മുരളീധരപക്ഷത്തെ സി കൃഷ്ണകുമാറിനെയും എന്‍ സുധീറിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മാറ്റി.സീനിയർ നേതാവ് എ എൻ രാധാകൃഷ്ണനെ പരിഗണിച്ചില്ല.പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നത് കൊണ്ടാവാം.

ഡോ, കെഎസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍ മാസ്റ്റര്‍, അഡ്വ. പി സൂധീര്‍, സി കൃഷ്ണകുമാര്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍, ഡോ. അബ്ദുല്‍ സലാം, ആര്‍ ശ്രീലേഖ, കെ സോമന്‍, അഡ്വ. കെകെ അനീഷ് കുമാര്‍, ഷോണ്‍ ജോര്‍ജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

അശോകൻ കുളനട, കെ. രഞ്ജിത്ത്, രേണു സുരേഷ്, വി.വി. രാജേഷ്, പന്തളം പ്രതാപൻ, ജിജി ജോസഫ്, എം.വി. ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി. ശ്യാരജ്, എം.പി.അഞ്ജന രഞ്ജിത് എന്നിവരാണ് സെക്രട്ടറിമാർ. ട്രഷറർ ഇ. കൃഷ്ണദാസ്.