ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ എ എൻ രാധാകൃഷ്ണനെതിരെ പാർട്ടി നടപടി ഉണ്ടാവാൻ സാധ്യത .അതിന്റെ ഭാഗമായാണ് ഇത്തവണ സംസ്ഥാന കമ്മിറ്റി ഭാരവാഹിയായി രാധാകൃഷ്ണനെ പരിഗണിക്കാതിരുന്നത്.പി പി മുകുന്ദൻ സംഘടന സെക്രട്ടറിയായിരുന്ന കാലം മുതൽ എ എൻ രാധാകൃഷ്ണൻ ബിജെപി സംസ്ഥാന സെക്രട്ടറിയാവാൻ സാധ്യത ഉണ്ടായിരുന്ന നേതാവാണ്.പക്ഷെ പലപ്പോഴും ആരോപണങ്ങൾ മൂലം നടക്കാതെ പോയി.കഴിഞ്ഞ തവണ കെ സുരേന്ദ്രന് പകരം എ എൻ രാധാകൃഷ്‍ണന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെട്ടു.എന്നാൽ യുവ മോർച്ച പ്രസിഡന്റ് കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന സെക്രട്ടറിയാകാൻ തീരുമാനിക്കുകയാണ് ചെയ്‌തത് .

സുരേന്ദ്രൻ മാറിയാൽ പകരം രാധാകൃഷ്ണന് നറുക്കു വീഴുമെന്ന ഘട്ടത്തിലാണ് രാജീവ് ചന്ദ്രശേഖർ എത്തിയത്.അതോടെ ആ സ്വപ്നവും പൊലിഞ്ഞു.ഇനി ഒരിക്കലും പ്രസിഡണ്ടാവില്ലെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തർ പോലും രഹസ്യമായി പറയുന്നുണ്ട്.അവരിൽ ചിലർ പറയുന്നത് എ എൻ രാധാകൃഷ്ണൻ ബിജെപിയിൽ ഉണ്ടാവില്ലെന്നാണ്.അതിനു കാരണമായി അവർ ചൂണ്ടിക്കാട്ടിയത് അടുത്ത കാലത്ത് നടന്ന പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണമാണ്.
പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ പരാതി പ്രവാഹമാണ് ഉണ്ടായത്.അക്കാര്യം മാധ്യമങ്ങളിൽ വർത്തയാകുകയും ചെയ്‌തു .ഇത് ബിജെപിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.പല പോലീസ് സ്റ്റേഷനുകളിലും പാതിവില തട്ടിപ്പിന്റെ പേരിൽ എ എൻ രാധാകൃഷ്ണനെതിരെ പരാതിയുണ്ട്.പണമടച്ച് ഒരുവർഷം കഴിഞ്ഞിട്ടും സ്‌കൂട്ടർ നൽകിയില്ലെന്നതാണ് പാരാതികളിൽ കൂടുതലും. എ എൻ രാധാകൃഷ്‌ണനും അദ്ദേഹം പ്രസിഡന്റായ സൈൻ (സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷൻ) സൊസൈറ്റിക്കും എതിരെയും പരാതിയുണ്ട്.
പാതിവില തട്ടിപ്പിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എ എൻ രാധാകൃഷ്‌ണൻ പ്രസിഡന്റായ ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ രേഖകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
അതേസമയം ഈ തട്ടിപ്പുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഞാനും തട്ടിപ്പിന്റെ ഇരയാണെന്നും ഞങ്ങൾക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നുംആരോപണം ഉയർന്ന സമയത്ത് എ എൻ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറയുകയുണ്ടായി.ഇക്കാര്യം ബിജെപി നേതൃത്വത്തെ ബോധ്യപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞെങ്കിലും പുതിയ സംസ്ഥാന ഭാരവാഹി ലിസ്റ്റിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല.എ എൻ രാധകൃഷ്ണൻ മാത്രമാണ് പുതിയ കമ്മിറ്റയിൽ ഉൾപ്പെടാതെ പോയത്.കെ സുരേന്ദ്രനു ബിജെപി സംസ്ഥാന കമ്മിറ്റിയിൽ ഇടം കിട്ടാതെ പോയത് മുൻ സംസ്ഥാന പ്രസിഡന്റ് ആയതുകൊണ്ടും ദേശീയ തലത്തിൽ പുതിയ പദവി അദ്ദേഹത്തിനു നൽകുവാൻ പോകുന്നതുകൊണ്ടുമാണ്.രാധാകൃഷ്‌ണനു ദേശീയ തലത്തിലും നിയമനം ലഭിക്കില്ല.
കേരളത്തിലെ ബിജെപി നേതാക്കളിൽ സീനിയർ നേതാക്കളിലൊരാളാണ് ഇദ്ദേഹം.ഒ .രാജഗോപാൽ ,രാമൻപിള്ള,കുമ്മനം രാജശേഖരൻ,സി കെ പത്‌മനാഭൻ ,പി കെ കൃഷ്ണദാസ് എന്നിവർ കഴിഞ്ഞാൽ അടുത്ത സീനിയർ നേതാവാണ് എ എൻ രാധാകൃഷ്ണൻ.നിരവധി തവണ അദ്ദേഹം മത്സരിച്ചിട്ടുണ്ട്.ഒരുപക്ഷെ ബിജെപിയിൽ ഏറ്റവും കൂടുതൽ തവണ മത്സരിച്ചത് ഇദേഹമായിരിക്കാം.ഇങ്ങനെ മത്സരിച്ചതിലും ആക്ഷേപമുണ്ട്.

ഇപ്പോൾ ബിജെപിയിൽ രണ്ട് രാധാകൃഷ്ണന്മാരുണ്ട്.ഒന്ന് കോൺഗ്രസിൽ നിന്നുമെത്തിയ ഡോ .കെ എസ് രാധാകൃഷ്ണനും രണ്ടാമത് എ എൻ രാധാകൃഷ്ണനും .മുൻ വൈസ് ചാൻസലറും മുൻ പിഎസ്‌സി ചെയർമാനുമായ കെ എസ് രാധാകൃഷ്ണനു മികച്ച പ്രതിഛായയുണ്ട് .എ എൻ ആർ എന്ന് വിളിക്കുന്ന എ എൻ രാധാകൃഷ്‌ണനു മോശം പ്രതിഛായയാണ്. ബിജെപിയിൽ എറണാകുളം ജില്ലയിൽ ഒരു രാധാകൃഷ്ണൻ മതിയത്രെ.അതുകൊണ്ടാണ് എ എൻ ആർ ക്ക് ബിജെപിയുടെ പുതിയ പട്ടികയിൽ ഇടം കിട്ടാതെപോയത്.ഡോ .കെ എസ് രാധാകൃഷ്ണൻ സംസ്ഥാന വൈസ് പ്രസിഡന്റായി തുടരുകയാണ്.