താന്‍ നൊബേല്‍ സമ്മാനം അര്‍ഹൻ എന്ന് കെജ്‌രിവാൾ;മാനസിക നില പരിശോധിക്കണമെന്ന് ബിജെപി

അരവിന്ദ് കെജ്‌രിവാളും നേർക്കുനേർ.താന്‍ നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ പറഞ്ഞു. മറുപടിയായി കെജരിവാളിന്റെ പ്രസ്താവന വഞ്ചാനപരമാണെന്നും അദ്ദേഹം മാനസിക നില പരിശോധിക്കണമെന്നും ബിജെപി പരിഹസിച്ചു

പഞ്ചാബിലെ മൊഹാലിയിലെ പൊതുയോഗത്തില്‍ ആം ആദ്മി നേതാവ് ജാസ്മിന്‍ ഷാ എഴുതിയ കെജരിവാള്‍ മോഡല്‍ എന്ന പുസ്തകത്തിന്റെ പഞ്ചാബി പതിപ്പ് പുറത്തിറക്കി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു കെജരിവാളിന്റെ പരാമര്‍ശം. ‘നമ്മുടെ സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന കാലം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കിലും ഞങ്ങള്‍ പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡല്‍ഹിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് കരുതുന്നു’ അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ എത്തിയ ശേഷം സ്ഥിതിഗതികള്‍ താറുമാറായി. ഇന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രാധാന്യം മനസ്സിലാക്കുന്നു. ബിജെപി ഡല്‍ഹിയുടെ അവസ്ഥ കൂടുതല്‍ വഷളാക്കിയിരിക്കുന്നു. മൊഹല്ല ക്ലിനിക്കുകള്‍ അടച്ചുപൂട്ടുന്നു. ആശുപത്രികളില്‍ സൗജന്യ മരുന്നുകളുടെയും പരിശോധനകളുടെയും സൗകര്യം നിലച്ചു. എല്ലായിടത്തും മാലിന്യമാണെന്നും കെജരിവാള്‍ പറഞ്ഞു.

കെജരിവാളിന്റെ പ്രതികരണത്തിന് പിന്നാലെ ഡല്‍ഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി ‘അഴിമതി, അരാജകത്വം, കാര്യക്ഷമതയില്ലായ്മ എന്നിവയ്ക്കാണെങ്കില്‍ മാത്രമെ അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിക്കൂ. അരവിന്ദ് കെജരിവാളിനെതിരെ വിവിധ അഴിമതി കേസുകളില്‍ ഒന്നിലധികം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെജരിവാളിന്റെ മാനസികാരോഗ്യം വിലയിരുത്തണം. അദ്ദേഹം ഡല്‍ഹിയെ കൊള്ളയടിച്ചു, ഡല്‍ഹിയിലെ ജനങ്ങള്‍ അദ്ദേഹത്തെ നിരസിച്ചു. കെജരിവാള്‍ നൊബേല്‍ സമ്മാനം നേടുന്നതിനെക്കുറിച്ച് പറയുമ്പോള്‍ അത് ചിരിച്ച് കേള്‍ക്കുകയെന്നതുമാത്രമെ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയൂ’ സച്ച്‌ദേവ പറഞ്ഞു