ജഗദീഷ് മത്സരിക്കുന്നില്ല ; ശ്വേത മേനോൻ അമ്മയുടെ പ്രസിഡണ്ട്;ഇനി അമ്മയ്‌ക്കൊരു ‘അമ്മ

അമ്മ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറുന്നു. മത്സരിക്കുന്നില്ലെന്നാണ് സൂചന.അതേഅസമയം മത്സരിക്കാൻ സമ്മർദ്ദം ഉണ്ടായാൽ മത്സരിക്കാനും സാധ്യതയുണ്ട് .നിലവിൽ നടൻ ജഗദീഷ് മത്സരിക്കില്ല.അങ്ങനെ സംഭവിച്ചാൽ ശ്വതമേനോൻ പ്രസിഡന്റ് ആവും.അങ്ങനെ വന്നാൽ ആദ്യമായിട്ടായിരിക്കും അമ്മയ്ക്ക് ഒരു അമ്മയെ കിട്ടുക

ഇതേക്കുറിച്ചുള്ള ചർച്ചകൾ നടന്നു വരുകയാണ് . വനിതാ പ്രസിഡണ്ട് വരണമെന്ന പൊതുധാരണയുടെ പേരിലാണ് ഈ നീക്കം.

മോഹൻലാലിനോടും മമ്മൂട്ടിയോടും സംസാരിച്ചെന്നും ജഗദീഷ് വ്യക്തമാക്കി . പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ വരാൻ സാധ്യത ഏറുന്നു. വർഷങ്ങളായി പുരുഷന്മാർ നേതൃത്വം നൽകിയിരുന്ന അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയുടെ കടന്നു വരവ് ചരിത്രത്തിൽ ആദ്യമാകും.

ഏഴ് വർഷത്തെ അസോസിയേഷൻ തലപ്പത്ത് തുടർന്ന ശേഷം മോഹൻലാൽ രാജിവച്ചതോടെ, നടന്മാരായ ജഗദീഷ്, ശ്വേത മേനോൻ തുടങ്ങി നാല് പേർ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിച്ചു.

ആഗസ്റ്റിൽ തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ വർഷം സിനിമയിലെ സ്ത്രീകൾക്കെതിരായ പീഡനങ്ങളും മോശം സമീപനങ്ങളും വെളിപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവച്ചിരുന്നു.

പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, 11 എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കാനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അനൂപ് ചന്ദ്രൻ, ദേവൻ, അൻസിബ ഹസ്സൻ, രവീന്ദ്രൻ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിച്ചു. നിരവധി അഭിനേതാക്കൾ മത്സരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ശ്വേത വിജയിച്ചാൽ, അസോസിയേഷന് ആദ്യത്തെ വനിതാ പ്രസിഡന്റ് ലഭിക്കും.