ഈ വർഷം ( 2025 ) ആദ്യ അഞ്ച് മാസങ്ങളിൽ 453 പേർ റെയിൽവേ ട്രാക്കുകളിൽ മരിച്ചതായി സെൻട്രൽ റെയിൽവേ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് സെൻട്രൽ റെയിൽവേ സത്യവാങ്മൂലം സമർപ്പിച്ചത്.

അഭിഭാഷകയായ അനാമിക മൽഹോത്ര മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ, മരണങ്ങളുടെ പ്രധാന കാരണങ്ങൾ അതിക്രമിച്ചു കടക്കൽ, പാളങ്ങൾ മുറിച്ചുകടക്കൽ, ലോക്കൽ ട്രെയിനുകളിൽ നിന്ന് വീഴൽ എന്നിവയാണ് എന്ന് സെൻട്രൽ റെയിൽവേസ് പറഞ്ഞു.
2025-ൽ പാളങ്ങൾ മുറിച്ചുകടക്കുന്നതിനിടെ 293 പേരും ഓടുന്ന ട്രെയിനുകളിൽ നിന്ന് വീണു 150 പേരും മരിച്ചതായി ഡാറ്റ കാണിക്കുന്നു. കഴിഞ്ഞ വർഷം 2024-ൽ പാളങ്ങൾ മുറിച്ചുകടക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം 674 ആയിരുന്നു, അതേസമയം ട്രെയിനുകളിൽ നിന്ന് വീണു മരിച്ചവരുടെ എണ്ണം 387 ആയിരുന്നു.