കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് വായ മൂടികെട്ടി മൗനജാഥയും പ്രതിഷേധയോഗവും സഘടിപ്പിച്ച് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി സഘടിപ്പിച്ചു.
ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണ്.ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിൽ കഴിയുകയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണം.
ജില്ല പ്രസിഡണ്ട് കെ എ പൗലോസിന്റെ നേതൃത്വത്തിൽ ആം ആദ്മി പ്രവർത്തകർ അറസ്റ്റിലായ കന്യാസ്ത്രിയുടെ വീട് സന്ദർശിച്ചിരുന്നു.
ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് മൗനജാഥക്ക് തുടക്കം കുറിച്ചു.സ്റ്റേറ്റ് ട്രഷറർ മോസസ് എച്ച് എം ഫ്ളാഗ് ഓഫ് ചെയ്ത മൗനജാഥ സ്റ്റേറ്റ് സെക്രട്ടറി ഷക്കീർ അലി നേതൃത്വം നൽകി

മേനകയിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ വൈ.പ്രസിഡണ്ട് വിൻസെന്റ് ജോൺ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് പീറ്റർ കെ എം സ്വാഗതം പറഞ്ഞു . സ്റ്റേറ്റ് വർക്കിങ്ങ് പ്രസിഡണ്ട് ഖാദർ മാലിപ്പുറം ഉത്ഘാടനം ചെയ്ത പ്രതിഷേധം യോഗത്തിൽ കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡണ്ട് സ്റ്റെറി തോമസ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് അംഗം സേവ്യർ മഞ്ഞുമ്മൽ, ജോർജ് കാളിപറമ്പൻ, തോമസ് പോൾ, റോബിൻ റാഫേൽ, ഘോഷിൻകോശി,, എന്നിവർ സംസാരിച്ചു.
ശ്രീ.ജെറാൾഡ് നന്ദി പറഞ്ഞു.