അമേരിക്ക ഇന്ത്യയുമായി വലിയ ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ പോകുന്നുയെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.ഒപ്പം ഇന്ത്യയും അമേരിക്കയും തമ്മിൽ ദീർഘകാലമായി കാത്തിരുന്ന ഉഭയകക്ഷി വ്യാപാര കരാറിന്റെ ചർച്ചാ പ്രക്രിയയിൽ കാര്യമായ പുരോഗതിയുണ്ടെന്നും അദ്ദേഹം സൂചന നൽകി.
ഇന്നലെ (ജൂൺ 26, 2025) വൈറ്റ് ഹൗസിൽ നടന്ന ഒരു പരിപാടിയിൽ ട്രംപ് പറഞ്ഞ വാചകം ഇങ്ങനെയാണ്.
“We’re having some great deals. We have one coming up, maybe with India, a very big one, where we’re going to open up India,” Mr. Trump said during an event at the White House promoting passage of the GOP’s tax and spending cuts legislation
ഇന്ത്യയോടൊപ്പം ചൈനയുമായും വ്യപാര കരാറിൽ ഏർപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി .എന്നിരുന്നാലും, ചൈനയുമായി ഒപ്പുവച്ച കരാറിന്റെ വിശദാംശങ്ങൾ പ്രസിഡന്റ് വിശദീകരിച്ചില്ല.എല്ലാ രാജ്യങ്ങളുമായുള്ള ബന്ധം വളരെ മികച്ചതാണെന്നാണ് ട്രംപ് പറഞ്ഞത്..
ട്രംപിന്റെ ചാഞ്ചാട്ടം ചൈനയുടെ കാര്യത്തിലും പ്രകടമാണ് താങ്കൾക്ക് ശരിക്കും താൽപ്പര്യമുള്ള ആരെങ്കിലും ഉണ്ടോ?’ എന്ന ചോദ്യത്തിനു ഞങ്ങൾ ചൈനയുമായി ഒപ്പുവെച്ചില്ലേ.ഞങ്ങൾക്ക് എല്ലാവരുമുണ്ട്. അതേസമയം ഞങ്ങൾ എല്ലാവരുമായും കരാറുകൾ ഉണ്ടാക്കാൻ പോകുന്നില്ല. ഞങ്ങളുമായി സഹകരിച്ചതിനു ചിലർക്ക് ഞങ്ങൾ കത്ത് അയച്ച് വളരെ നന്ദി പറയാൻ പോകുന്നുണ്ട്.
എല്ലാ രാജ്യങ്ങളും അമേരിക്കയുമായി കരാറിൽ ഏർപ്പെടാനും അതിൽ പങ്കാളികളാകാനും ആഗ്രഹിക്കുന്നുവെന്നും, തന്റെ ഉദ്യോഗസ്ഥർ പ്രസ്‌തുത രാജ്യങ്ങളുമായി കരാറുകൾ ഉണ്ടാക്കുന്നതിനായി ഓവർടൈം ജോലി ചെയ്യുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.ട്രംപുമായുള്ള ചർച്ചകൾക്കായി ഇന്ത്യൻ സംഘം വാഷിംഗ്‌ടണിലുണ്ട്. യുഎസുമായുള്ള അടുത്ത റൗണ്ട് വ്യാപാര ചർച്ചകൾക്കായി ഇന്നലെ (ജൂൺ 26, 2025) രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വാഷിംഗ്‌ടണിൽ എത്തിയപ്പോഴാണ് ട്രംപിന്റെ ഇത്തരം പരാമർശമുണ്ടായത്