എന്താണ് പിവി അൻവറും വി ഡി സതീശനും തമ്മിലുള്ള വ്യക്തി വൈരാഗ്യം? പറവൂരിലെ മുൻ യൂത്ത് നേതാവോ?

പിവി അൻവർ അനാഥമാവുമോ? കെ സുധാകരൻ, കെ മുരളീധരൻ, കെ സി വേണുഗോപാൽ അടക്കമുള്ളവർ അൻവറിനെ യുഡിഎഫിലേക്ക് കൊണ്ടു വരണമെന്നാണ് ആഗ്രഹിക്കുന്നത്. അതേസമയം വി ഡി സതീശൻ വഴങ്ങുന്നില്ല. അതിനു കാരണം വ്യക്തിപരമായ വൈരാഗ്യമാണ് .

എന്താണ് പിവി അൻവറും വി ഡി സതീശനും തമ്മിലുള്ള വ്യക്തി വൈരാഗ്യം. അൻവർ എൽഡിഎഫിൽ നിൽക്കുന്ന കാലത്ത് വി ഡി സതീശനെതിരെ വലിയൊരു ആരോപണം ഉന്നയിക്കുകയുണ്ടായി. അതിൽ പല ആരോപണങ്ങളും ഒറ്റനോട്ടത്തിൽ അടിസ്ഥാനരഹിതങ്ങളാണ്. എന്നാൽ പറവൂരിൽ ചെയിൻ ബിസിനസ് നടത്തിയതും വിദേശങ്ങളിൽ നിന്നും പിരിവെടുത്ത് വീട് നൽകാതിരുന്നതും അടക്കമുള്ള അഴിമതി ആരോപണങ്ങൾ പി വി അൻവറിനു നൽകിയത് വടക്കൻ പറവൂരിലെ സതീശന്റെ ബദ്ധ ശത്രുവായ രാജേന്ദ്ര പ്രസാദാണ്. ഇദ്ദേഹം മുൻ യൂത്ത് കോൺഗ്രസ് ജില്ലാ നേതാവും എസ്എൻഡിപിയുടെ പറവൂർ താലൂക്ക് നേതാവുമാണ്. അതാണ് വി ഡി സതീശനെ പ്രകോപിതനാക്കിയത്. അതോടൊപ്പം കോൺഗ്രസിലെ ചില ഉന്നതർ അടക്കം രാജേന്ദ്ര പ്രസാദിന്റെ പിന്നിലുണ്ട്. അതുകൊണ്ടാണ് ഒരു കാരണവശാലും പി വി അൻവർ യുഡിഎഫിൽ എടുക്കില്ലെന്ന് സതീശൻ നിർബന്ധം പിടിക്കുന്നത്.

അതിനാൽ പി വി അൻവറിന്റെ യുഡിഎഫ് പ്രവേശന സാധ്യത മങ്ങുകയാണ്. വിലപേശല്‍ രാഷ്ട്രീയത്തിന് മുന്നില്‍ വഴങ്ങാനാവില്ലെന്നാണ് സതീശന്റെ അഭിപ്രായം. പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് ഞങ്ങളുടെ തീരുമാനമെന്നും ആ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും അഭിപ്രായപ്പെട്ടു. സതീശന്റെ നിലപാടിനോട് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ പിന്തുണ ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ അൻവറിന്റെ പിന്തുണ ഉണ്ടെങ്കിൽ യുഡിഎഫിനു നിലമ്പൂരിലെ മറ്റും മുന്നേറാം എന്നാണ് മിക്കവാറും കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നത് തദ്ദേശ തെരെഞ്ഞെടുപ്പിൽ സതീശന് താൽപ്പര്യമില്ല. കാരണം അവിടെ താഴെ തട്ടിലുള്ള കോൺഗ്രസുകാരനാണല്ലോ മത്സരിക്കുന്നത് .

വെള്ളിയാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി അൻവർ വിഷയം ചര്‍ച്ച ചെയ്‌തേക്കും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 20,000ത്തോളം വോട്ട് നേടി അന്‍വര്‍ കരുത്തുകാട്ടിയിരുന്നു.

പിവി അന്‍വറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കഴിഞ്ഞദിവസം ഒരു ചാനല്‍ അഭിമുഖത്തില്‍ വിഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നു.