കേരളത്തിൽ നടന്ന ആദ്യത്തെ ക്വട്ടേഷൻ കൊലപാതകം ഏതാണ്? ഒട്ടേറെ സിനിമകൾക്ക് പ്രചോദനമായ കൊലപാതകത്തിന്റെ ചരിത്രം

കേരളത്തിൽ നടന്ന ആദ്യത്തെ ക്വട്ടേഷൻ കൊലപാതകം ഏതാണ് ? ഇന്നിപ്പോൾ ഒരാളെ കൊല്ലാനോ ആക്രമിക്കാനോ ക്വട്ടേഷൻ കൊടുക്കുന്ന കാലമാണ് .ഭാര്യ ഭർത്താവിനെ ആക്രമിക്കാനോ കൊലപ്പെട്ടതാണോ പോലും ക്വട്ടേഷൻ നൽകിയ സംഭങ്ങൾ അടുത്ത കാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ ആദ്യം നടന്ന ക്വട്ടേഷൻ കൊലപാതകം ഏതാണ്? ആരാണ് അതിൽ കൊല്ലപ്പെട്ടത്. എപ്പോൾ? ഏതു ജില്ലയിൽ. അതറിയാൻ താൽപ്പര്യമുള്ളവർ തുടർന്ന വായിക്കുക.

കേരളത്തിൽ ആദ്യം നടന്ന ക്വട്ടേഷൻ കൊലപാതകം നടന്ന ത് 36 വർഷങ്ങൾക്ക് മുമ്പാണ്. 1989 ഏപ്രിൽ 29 കാസർഗോഡ് ജില്ലയിൽ. സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് കൃത്യം നടന്നത്. കൊല ചെയ്യപ്പെട്ടത്.കള്ളക്കടത്ത് ഒറ്റിയ ഹംസ.തോക്കു ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. അന്നാണ് കൊലപാതകത്തിൽ റിവോൾവർ ഉപയോഗിക്കാൻ തുടങ്ങിയതെന്നാണ് നിഗമനം. ഇതിനു മുമ്പ് വിവാദമായ കൊലപാതകത്തിൽ റിവോൾവർ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.ഈ കൊലപാതകത്തിനു മുബൈ അധോലോകവുമായും കള്ളക്കടത്തു സംഘവുമായുള്ള ബന്ധമുണ്ട്.ആദ്യമായിട്ടായിരിക്കും മുബൈ അധോലോകവുമായി ബന്ധപ്പെട്ട ക്വട്ടേഷൻ കൊലപാതകം കേരളത്തിൽ നടക്കുന്നത്. വാടക കൊലയാളികളെ ഉപയോഗിച്ച് കൃത്യം നടത്തുന്ന രീതി അക്കാലത്ത് കേരളത്തിൽ സാധാരണമായിരുന്നില്ല.

അങ്ങനെ മേൽപ്പറഞ്ഞ ഘടകങ്ങൾ കൊണ്ട് കാസർകോഡ് ഹംസ വധം വ്യത്യസ്തമായിരുന്നു. ആദ്യം ഈ കേസ് അനേഷിച്ചത് ലോക്കൽപോലീസാണ്.തുടർന്ന് ക്രൈംബ്രാഞ്ച് ഈ കേസ് ഏറ്റെടുത്തു. ഹംസ എന്ന മുപ്പത്തിയഞ്ചുകാരന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ചും അതിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുമുള്ള വിവരങ്ങൾ കണ്ടെത്തുകയുണ്ടായി. എന്നാൽ വിദേശ രാജ്യങ്ങളിലും ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലുമായി കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് ക്രൈംബ്രാഞ്ചിനു പരിമിതിയുണ്ടായിരുന്നു. അതിനാൽ കാസർഗോഡ് ഹംസ വധക്കേസ് സിബിഐയ്ക്കു കൈമാറുകയുണ്ടായി.

അധോലോക രാജാക്കൻമാർ നിയന്ത്രിച്ചിരുന്ന സ്വാര്തനം കള്ളക്കടത്തിൽ പ്രശ്നങ്ങളാണ് ഹംസയുടെ കൊലപാതകത്തിലെത്തിയത്. കന്യാകുമാരി മുതൽ മുബൈ വരെയും വിശാഖ പട്ടണം വരെയും രണ്ട് കടൽ മേഖലകളിലായിരുന്നു എൺപതുകളിൽ സ്വർണ്ണ കടത്തുകാർ ഉണ്ടായിരുന്നത്. അത്തരം ഒരു സ്വർണക്കടത്ത് ശൃഖലയിലെ കണ്ണിയായിരുന്നു കാസർഗോഡുകാരൻ ഹംസയും. ലഭിച്ചിരുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം മോഹിച്ച് ഹംസ കളിച്ച കളിയാണ് അധോലോകം അയാളുടെ ജീവൻ എടുത്തത്.

കള്ളക്കടത്തു സംഘങ്ങൾ തമ്മിലുള്ള പകപോക്കലിന് ഹംസയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കള്ളക്കടത്തുകാരെക്കുറിച്ചുള്ള വിവരം നൽകിയവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞ പ്രതികൾ മംഗളൂരു മുതൽ കാസർഗോഡുവരെ പിന്തുടർന്നാണ് കൊലപ്പെടുത്തിയത്.ഹംസയെ പതിനൊന്ന് പേർ പിന്തുടർന്ന് വാഹനം വളഞ്ഞു വെടിവെച്ച് കൊല്ലുകയായിരുന്നു.

കാസർകോട്ടെ ഹംസ വധക്കേസിലെ രണ്ടാംപ്രതി കാസർകോട് തളങ്കര സ്വദേശി അബ്ദുള്ളയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് സി. ജയചന്ദ്രനും അടങ്ങിയ ബെഞ്ച് പ്രതിയെ വെറുതെവിട്ടത്.

സ്വർണക്കള്ളക്കടത്തിനെ സംബന്ധിച്ച വിവരം കസ്റ്റംസിന് ചോർത്തിനൽകിയതിന് പ്രതികാരമായി 1989 ഏപ്രിൽ 29-ന് കാസർകോട് ചട്ടംചാൽ ഭാഗത്ത് ദേശിയപാതയിൽവെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷിച്ച കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി 2010 ഒക്ടോബറിലാണ് ശിക്ഷവിധിച്ചത്. ഇതിനെതിരേയായിരുന്നു അപ്പീൽ .കൊല്ലപ്പെട്ട ഹംസയും കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമായിരുന്നു. ഹംസയുടെ ബന്ധുവും കേസിലെ ഒന്നാം പ്രതിയുമായിരുന്ന എ.പി. അബ്ദുൾ റഹിമാൻ.(പാക്കിസ്താൻ അബ്ദുറഹിമാൻ) ആയിരുന്നു കള്ളക്കടത്ത് സംഘത്തിന്റെ നേതാവ്. പ്രതിയായ അബ്ദുള്ളയും ബന്ധുവായിരുന്നു.കൊലക്കേസിൽ 19 പ്രതികളാണുണ്ടായിരുന്നത്. അബ്ദുൾ റഹിമാൻ അടക്കമുള്ളവരെ ഇതുവരെ പിടികൂടാനായിട്ടില്ല. പിടിയിലായ എട്ടു പ്രതികളിൽ ആറുപേരെയാണ് കുറ്റക്കാരായികോടതി കണ്ടെത്തിയത്. രണ്ടാം പ്രതി അബ്ദുള്ള മറ്റൊരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മുംബൈയിലാണെന്നാണ് അഭ്യൂഹം.കേരളത്തിലേക്ക് കൊണ്ടുവന്നശേഷം കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് ശ്രീലങ്കൻ പോലീസ് അറസ്റ്റുചെയ്ത് കൈമാറുകയായിരുന്നു. തുടർന്നാണ് കേസിന്റെ വിചാരണ നടന്നത്.

കള്ളക്കടത്ത് സംബന്ധിച്ച വിവരം അധികൃതർക്ക് ഒറ്റികൊടുത്തുയെന്ന കാരണത്താൽ അധോലോകത്തിന്റെ തോക്കിനിരയാകുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തിയാണ് കാസർഗോഡുകാരനായ ഹംസ.