ഭർത്താവിനെ ചതിച്ച ഭാര്യയെ കാമുകൻ കൊലപ്പെടുത്തി .ആദ്യ കൂടിക്കാഴ്ചയ്ക്കിടെ കർണാടക യുവതിയെ ഫേസ്ബുക്ക് ‘കാമുകൻ’ കൊലപ്പെടുത്തി. .ഫേസ്ബുക്കിലൂടെ ഒരാഴ്ച മുൻപുമാത്രം പരിചയപ്പെട്ട യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ യുവാവ് അറസ്റ്റിലായി. കർണാടക മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എഞ്ചിനീയറുമായ പുനീത് ഗൗഡ(28)യെയാണ് പൊലീസ് പിടികൂടിയത്. ഹസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്. ഫേസ്ബുക്കിലൂടെ ഇരുവരും പരിചയപ്പെട്ട് ഒരാഴ്ച കഴിയുമ്പോഴാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കാമുകനായ പുനീത് ഗൗഡ കാമുകിയായ പ്രീതി സുന്ദരേഷിനെ കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കൊലപാതകത്തിന് കൃത്യം ഏഴ് ദിവസം മുമ്പാണ് പുനീതും വീട്ടമ്മയുമായ പ്രീതിയും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് പരസ്പരം കാണാമെന്ന് തീരുമാനിച്ചു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കഴിഞ്ഞ ശനിയാഴ്ച പുനീതിനെ കാണാൻ, ഭർത്താവറിയാതെ പ്രീതി ഹസനിലെ ഒരു ഫാം ഹൗസിലേക്ക് എത്തി. എന്നാൽ ആദ്യ കൂടിക്കാഴ്ചക്കിടെ ഫാം ഹൗസിൽ വെച്ച് പ്രീതിയും പുനീതും വഴക്കിട്ടു.
വാക്കുതർക്കത്തിനൊടുവിൽ പ്രകോപിതനായ പുനീത് പ്രീതിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി കൊല്ലപ്പെട്ടതോടെ പുനീത് ഗൗഡ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രീതിയുടെ മൃതദേഹം കാറിൽ മറ്റൊരു ഫാമിലെത്തിച്ച് കുഴിച്ചിടുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പ്രീതിയുടെ ഭർത്താവ് തിങ്കളാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രീതിയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചതോടെയാണ് അന്വേഷണം പുനീതിലേക്കെത്തിയത്.