‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സുരേഷ് ഗോപിയുടെ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത് എന്തുകൊണ്ട് ?

സുരേഷ് ഗോപി നായകനായ ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യ്‌ക്ക്‌ പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സെൻസർ ബോർഡിന്റെ നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി സിനിമാ സംഘടനകൾ.

തിങ്കളാഴ്ച്ച CBFCയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ധർണ നടത്തും. സെൻട്രൽ ബോർഡ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) മാനദണ്ഡങ്ങളിലും മാർഗരേഖകളിലും വ്യക്തത വരുത്തണം.

ജെ.എസ്.കെ ചലച്ചിത്രത്തിന്റെ നിർമാതക്കൾ ഹർജിയുമായി ഹൈക്കോടതിയിലെത്തി.. ഹർജി ഹൈക്കോടതി നാളെ(28 -06 -2025 ) പരിഗണിക്കും. സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെയാണ് ഹർജി. ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ കണ്ട റിവൈസിങ് കമ്മിറ്റി ഇതുവരെയും രേഖാമൂലം അറിയിപ്പ് നൽകിയിട്ടില്ല. കോടതിയിലാണ് ഇനി പ്രതീക്ഷയെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ചിത്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിങ്കളാഴ്ച്ച CBFC യുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് സിനിമാ സംഘടനകൾ ധർണ നടത്തും. CBFC മാനദണ്ഡങ്ങളിലും മാർഗരേഖകളിലും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനും തീരുമാനിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ലൈംഗികാതിക്രമത്തിന് ഇരയായ ഒരു സ്ത്രീയും സംസ്ഥാനത്തിനെതിരെ നിയമപോരാട്ടം നടത്തുന്നയാളുടെയും കഥയാണ് ചിത്രം പറയുന്നത്.ഹിന്ദു ദേവതയായ സീതയെയും സൂചിപ്പിക്കുന്നതിനാൽ ‘ജാനകി’ എന്ന പേര് മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടു.

CBFC യുടെ ചെയർമാൻ പ്രസൂൺ ജോഷിയും സി ഇ ഒ രാജേന്ദ്ര സിംഗും .അംഗങ്ങൾ നടിമാരായ വിദ്യ ബാലൻ,ഗൗതമി,വാണി ത്രപാടി ടികൂ ,ജീവിത രാജശേഖർ,വാമൻ കേന്ദ്റ ,വിവേക് അഗ്നിഹോത്രി ,മിഹിർ ബുട്ടിയ ,രമേശ് പറ്റൻഗെ ,ടി എസ് നാഗഭരണ ,നരേഷ് ചന്ദ്ര ലാൽ എന്നിവരാണ് .

കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി നായകനായ സിനിമയ്ക്ക് പോലും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ തടസം നിൽക്കുമ്പോൾ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ ? അതേസമയം പാകിസ്ഥാൻ അനുകൂല ഭീകര വാദികളെ വെള്ള പൂശിയ എമ്പുരാൻ എന്ന ചിത്രത്തിനു സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ഉടനെ ലഭിക്കുകയും ചെയ്‌തു .വിവാദം ഉണ്ടായതിനെ തുടർന്നാണ് നിർമ്മാതാവ് ,സംവിധായകൻ എന്നിവർ നൽകിയ അഭ്യർത്ഥനയെ തുടർന്ന് റിവ്യൂ നടത്തി സിനിമയിലെ പല ഭാഗങ്ങളും സെൻസർ ബോർഡ് ഒഴിവാക്കിയത് .

എന്തുകൊണ്ടാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ കാര്യത്തിൽ സെൻസർ ബോർഡ് പിടിവാശി കാണിക്കുന്നത് .സെൻസർ ബോർഡ് ഒരു ഓട്ടോണമസ് സ്ഥാപനമാണ് .കേന്ദ്ര സർക്കാരിനു നിയന്ത്രണ മില്ലെന്നാണ് മറ്റൊരു വാദം . കേന്ദ്ര സർക്കാരുമായി ബന്ധമില്ലാത്തവരാണോ സെൻസർ ബോർഡിലെ ചെയർമാൻ ഉൾപ്പെടെയുള്ളവർ .ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയിട്ടും സെൻസർ ബോർഡ് ,വിവിധ അക്കാദമികളിൽ കോൺഗ്രസ് കാലത്ത് നിയമിച്ചവരാണ് തുടരുന്നതെന്നാണ് വേറൊരു വ്യഖ്യാനം .ഒരു സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ജാനകിയുടെ പേര് പോലും നൽകാൻ പാടില്ലെന്ന ചട്ടം ലജ്ജാകരമാണ് .ഹിന്ദു ആചാരങ്ങളെ അപമാനിക്കുമെന്നതുകൊണ്ടാണ് ജാനകി എന്ന പേര് സെൻസർ ബോർഡ് ഒഴിവാക്കണമെന്നു പറയുന്നതത്രെ.എന്തൊരു നിയമമാണിത്.ഹിന്ദു ആചാരങ്ങളെ ആരാധിക്കുന്ന ഹിന്ദുത്വ ആശയങ്ങളുമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ മന്ത്രിയാണ് സുരേഷ് ഗോപി ,അതുകൊണ്ട് തന്നെ ഹിന്ദുമതത്തെ അദ്ദേഹം ഉൾപ്പെട്ടവർ ഒരിക്കലും നിന്ദിക്കില്ലെന്ന് സെൻസർ ബോർഡ് തിരിച്ചറിയണമായിരുന്നു.