നിലമ്പൂരിൽ പി വി അൻവർ ജയിക്കുമെന്ന് പ്രവചനം

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ ജയിക്കുമെന്ന് പറയുന്നവരുടെ എണ്ണം അനുദിനം കൂടുകയാണ് .തുടക്കത്തിൽ ആരും പി വി അൻവറിനു വിജയസാധ്യത പ്രവചിച്ചില്ലെങ്കിലും വോട്ടെടുപ്പിനു നാലഞ്ചു ദിവസങ്ങൾക്കു മുമ്പാണ് കളം തിരിഞ്ഞത് .അതോടെ പി വി അൻവർ ജയിക്കുമെന്ന പ്രചാരണം ശക്തമായി .

കേരളത്തിലെ ഒരു വാർത്ത ചാനൽ പരസ്യമായി അവരുടെ ചർച്ചകളിൽ പി വി അൻവറിനെ എഴുതി തള്ളാൻ കഴിയില്ലെന്നും വിജയിക്കാനുള്ള സാധ്യതയുണ്ടെന്നും പറയുകയുണ്ടായി .ഇതേ ചാനൽ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തുടക്കത്തിൽ പി വി അനവറിനു വിജയ സാധ്യത വളരെ കുറവെന്നായിരുന്നു അഭിപ്രായപ്പെട്ടത് .തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ പി വി അൻവറുമായി വ്യക്തി പരമായി വിരോധമുള്ള ടി വി ചാനലുകളും പത്രങ്ങളും യൂട്യൂബ് ചാനലുകളും മാത്രമാണ് പി വി അൻവർ തോൽക്കുമെന്ന് നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നത് .

അൻവർ തോൽക്കുമെന്ന് നിലമ്പൂർ മണ്ഡലത്തിന് പുറത്തുള്ളവരാണ് കൂടുതലും പറയുന്നത് .അതേസമയം നിലമ്പൂർ മണ്ഡലത്തിലെ വോട്ടർമാർക്ക് ഈ അഭിപ്രായമില്ല.കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്നവർ പറയുന്നത് പി വി അൻവർ ജയിക്കുമെന്നാണ് .ഒമ്പത് വർഷമായി പി വി അൻവർ നിലമ്പൂരിൽ എംഎൽഎയായിരുന്നു.ആ ബന്ധം അൻവറെ തുണക്കുമെന്നാണ് വിശ്വാസം .

നിലമ്പൂർ മണ്ഡലം പരമ്പരാഗതമായ കോൺഗ്രസ് മണ്ഡലമാണ് .ആര്യാടൻ ഷൗക്കത്തിന്റെ പിതാവ് ആര്യാടൻ മുഹമ്മദ് 1987 മുതൽ 2016 വരെ നിലമ്പൂരിൽ നിന്നുള്ള നിയമസഭാംഗം ആയിരുന്നു .2016 ലെ തെരെഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് പി വി അൻവർ ആദ്യമായി നിലമ്പൂരിൽ നിന്നും ജയിച്ചത് .11 ,504 വോട്ടുകൾക്കാണ് അൻവർ ഷൗക്കത്തിനെ തോൽപ്പിച്ചത് .2021 ലെ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിലെ വി വി പ്രകാശിനെ തോൽപ്പിച്ചത് 2 ,700 വോട്ടുകൾക്കാണ് .

ആര്യാടൻ ഷൗക്കത്ത് ആദ്യം മത്സരിക്കുമ്പോൾ പിതാവിന്റെ സഹതാപ തരംഗം ഉണ്ടായിട്ടും വിജയിച്ചിട്ടില്ല.എൽഡിഎഫിലെ സിപിഎം സ്ഥാനാർഥിയായ എം സ്വരാജിനു വിജയിക്കാൻ ആവശ്യമായ വോട്ടുകൾ നിലമ്പൂരിലില്ല.

രണ്ടു ലക്ഷത്തിൽപ്പരം വോട്ടർമാരുള്ള നിലമ്പൂരിൽ ഈ ഉപതെരെഞ്ഞെടുപ്പിൽ 75 .27 ശതമാനം പോളിംഗാണ് നടന്നത്.കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ അത് 78 ശതമാനമാണ്.മൂന്ന് ശതമാനം ആളുകളുടെ കുറവ് ഇപ്പോൾ ഉണ്ടായി .അത് ആരെയാണ് പ്രതികൂലമായി ബാധിക്കുക .നാലു പ്രധാന സ്ഥാനാർത്ഥികൾ മത്സരിച്ച നിലമ്പൂരിൽ 55 ,000 വോട്ടുകൾ പിടിക്കുന്ന സ്ഥാനാർഥി വിജയിക്കും .പി വി അൻവർ അവകാശപ്പെടുന്നത് തനിക്ക് 75 ,000 വോട്ടുകൾ നേടുമെന്നാണ് .അതുകൊണ്ടാണ് അദ്ദേഹം 30 ,000 വോട്ടുകൾക്ക് വിജയിക്കുമെന്ന് പറയുന്നത്.അതേസമയം ആര്യടൻ ഷൗക്കത്ത് ജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തിയത് .പതിനായിരം വോട്ടുകൾക്ക് മേൽ ഭൂരിപക്ഷം നേടുമെന്ന് അവർ അവകാശപ്പെടുന്നു.എൽഡിഎഫ് പറഞ്ഞത് രണ്ടായിരം വോട്ടുകൾക്ക് താഴെ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് .ബിജെപി വിജയിക്കുമെന്ന് അവകാശപ്പെട്ടതായി കണ്ടില്ല.

ഏതായാലും അടുത്ത തിങ്കളാഴ്ച്ച വോട്ടെണ്ണലോടെ ജനവിധി അറിയാം .അതുവരെ മാത്രമെ എല്ലാവരുടെയും അവകാശവാദങ്ങൾക്ക് ആയുസുള്ളൂ .