വേതന വർദ്ധന ആവശ്യപ്പെട്ടു ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. എം എ ബിന്ദു ,കെ പി തങ്കമണി, ആർ ഷീജ എന്നിവരാണ് ഇന്നലെ നിരാഹാരസമരം ആരംഭിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിൽ സ്ത്രീതൊഴിലാളികൾ സമരം സമരം തുടങ്ങിയിട്ട് ഇന്ന് നാല്പതു ദിവസമായി. ഇതുവരെ സമരക്കാരുടെ പ്രശ്നനങ്ങൾ ചർച്ച ചെയ്‌തു പരിഹരിക്കുവാൻ ഒരു നടപടിയും ഭരണാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
ഇന്നലെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെകെ രമ എംഎൽഎ, കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് അടക്കമുള്ളവർ സമരപന്തലിൽ എത്തിയിരുന്നു.
അതേസമയം ഇത്രയും ദിവസം സമരത്തെ അധിക്ഷേപിച്ചു കൊണ്ടിരുന്ന സിഐടിയു ഇന്ന് ദേശവ്യാപകമായി പ്രതിഷേധം നടത്തുന്നുണ്ട്. ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരത്ത് സിഐടിയു പോസ്റ്റ്ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിക്കുന്നുണ്ട്