ഡൽഹി: പുതുച്ചേരി ലഫ്. ഗവർണറായി കെ.കൈലാസനാഥനെ നിയമിച്ചു. വടകര വില്യാപ്പള്ളി സ്വദേശിയാണ് മലയാളിയായ കൈലാസനാഥൻ. മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കെ.കൈലാസനാഥൻ 1979 മുതൽ ഗുജറാത്തിലെ മുപ്പതുവർഷത്തെ സേവനകാലത്തിനിടയിൽ പല പ്രധാന പദവികളും കൈലാസനാഥൻ വഹിച്ചിട്ടുണ്ട്. അഹമ്മദാബാദ് മുനിസിപ്പൽ കമ്മിഷണർ, ഗുജറാത്ത് ഫിനാൻഷ്യൽ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ, ഗുജറാത്ത് മാരിടൈം ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
മോദിയോടൊപ്പവും ഗുജറാത്ത് സർക്കാരിന്റെ ഭാഗമായും ഏറെനാൾ പ്രവർത്തിച്ച കൈലാസനാഥനെ ഇന്നലെയാണ് പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു കഴിഞ്ഞമാസമാണു വിരമിച്ചത്. അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചശേഷം ഗുജറാത്തിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടർന്നുവരികയായിരുന്നു .
കൈലാസനാഥന്‍ 2006 ജൂലൈ മുതല്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിര്‍ണായക സ്ഥാനത്തുണ്ടായിരുന്നു. നിർണായക കാര്യങ്ങളിൽ മോദിയുടെ വിശ്വസ്‌തനായ ഉപദേഷ്‌ടാവായിരുന്നു . മാരിടൈം ബോർഡിന്റെ തലപ്പത്തിരിക്കുമ്പോഴാണ് ഗുജറാത്തിലെ തുറമുഖങ്ങൾ സ്വകാര്യവൽക്കരിച്ച നിർണായക തീരുമാനം കൈക്കൊണ്ടത്.