ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു.

ഡൽഹി: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ കഴിഞ്ഞ ദിവസം സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനില്‍ നിന്നെത്തിയ ഭീകരരെന്ന് നിഗമനം. ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. ആറ് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പട്രോളിംഗ് നടത്തിയ സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആയിരുന്നു ആക്രമണം. വനത്തിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈനിക വാഹനത്തിന് നേരെ ആദ്യം ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്ന് സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരുടെ ആക്രമണത്തില്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. മലമുകളില്‍ നിന്നായിരുന്നു സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.

ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയതാണെന്നും ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായും സൈന്യം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എം 4 കാര്‍ബണ്‍ റൈഫിളുകളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. അത്യാധുനിക ആയുധങ്ങളുമായെത്തിയ ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയതായാണ് നിഗമനം.

11 thoughts on “ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *