കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ ഒരു ആശയ കുഴപ്പവും ഇല്ലെന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ. കേരള സർക്കാർ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചാൽ എയിംസ് അനുവദിക്കുന്നതിനുള്ള നടപടി കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ജോർജ് കുര്യൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സ്ഥലമേറ്റെടുത്ത് കൈമാറിയ സംസ്ഥാനങ്ങൾക്ക് പ്രത്യേക നോട്ടിഫിക്കേഷനിലൂടെയാണ് നേരത്തെയും എയിംസ് അനുവദിച്ചിട്ടുള്ളത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി