വിഐപി ചുമതലകളില്‍ നിന്നും എന്‍എസ്ജി കമാന്‍ഡോകളെ പിന്‍വലിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

2224

ന്യൂഡല്‍ഹി: വിഐപി ചുമതലകളില്‍ നിന്നും എന്‍എസ്ജി കമാന്‍ഡോകളെ പിന്‍വലിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഭീകര വിരുദ്ധ സേനയാണ് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്. വ്യക്തികളുടെ സുരക്ഷാ ചുമതല മാറുമ്പോള്‍ 1989 ല്‍ സേന രൂപീകരിക്കുമ്പോഴുള്ള ലക്ഷ്യമായ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകും. നിരന്തരമായ ഭീകരാക്രമണങ്ങളും ഭീകര സംഘടനയില്‍ നിന്നുള്ള ഭീഷണികളും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 1300 കമാന്‍ഡോകളെ വിഐപി സെക്യൂരിറ്റിയില്‍ നിന്നും സ്വതന്ത്രരാക്കിയിരുന്നു. അതി സുരക്ഷ ആവശ്യമുള്ള ഇസഡ് പ്ലസ് കാറ്റഗറി ആളുകള്‍ക്കാണ് എന്‍എസ്ജി സുരക്ഷ ഒരുക്കിയിരിക്കുന്നത്.