യുഡിഎഫ് ​ അധികാരത്തിലെത്തിയാൽ കേരള ബാങ്ക്​ രൂപവത്​കരണ തീരുമാനം റദ്ദാക്കി ജില്ല സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കുമെന്ന്​ കെ.പി.സി.സി അധ്യക്ഷൻ

3391

യുഡിഎഫ് ​ അധികാരത്തിലെത്തിയാൽ കേരള ബാങ്ക്​ രൂപവത്​കരണ തീരുമാനം റദ്ദാക്കി ജില്ല സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കുമെന്ന്​ കെ.പി.സി.സി അധ്യക്ഷൻ തിരുവനന്തപുരം: യുഡിഎഫ് ​ അധികാരത്തിലെത്തിയാൽ കേരള ബാങ്ക്​ രൂപവത്​കരണ തീരുമാനം റദ്ദാക്കി ജില്ല സഹകരണ ബാങ്കുകൾ പുനഃസ്ഥാപിക്കുമെന്ന്​ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും​ രക്ഷപ്പെടാനാണ് നല്ലനിലയിൽ പ്രവർത്തിച്ച സഹകരണ ബാങ്കുകളെ പിരിച്ചുവിട്ട് ഇടതു സർക്കാർ​ വാണിജ്യ ബാങ്ക്​ രൂപവത്​കരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആവശ്യമെങ്കിൽ സർക്കാറിന്​ പുതി​യ വാണിജ്യ ബാങ്ക്​ തുടങ്ങാം. എന്നാൽ, അത്​ സഹകരണ ബാങ്കുകളെ തകർത്തു കൊണ്ടാകരുതായിരുന്നു​. സഹകരണ പ്രസ്ഥാനങ്ങളിലെ ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിൽ കണ്ണുനട്ടാണ്​ വാണിജ്യ ബാങ്ക്​ രൂപവത്​കരിക്കാൻ സർക്കാർ ശ്രമിക്കുന്നത്​. ഇതിനെതിരെ കെപിസിസി നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.