ബാറുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാൻ എന്ന് കെസിബിസി

3776

തിരുവനന്തപുരം :ബാറുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാൻ എന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. ആരാധനാലയങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഇല്ലാത്ത കൂറ് സർക്കാർ എന്തിനാണ് മദ്യ സ്ഥാപനങ്ങളോട് കാണിക്കുന്നതെന്ന് സംഘടന വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. തീരുമാനം എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് സമാനം എന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.

സർക്കാർ തന്നെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. എക്‌സൈസ് കമ്മീഷണറുടെ ബാറുകൾ തുറക്കാനുള്ള അപേക്ഷ മുഖ്യമന്ത്രി തള്ളണമെന്നും ആവശ്യം. വ്യാജമദ്യം, കഞ്ചാവ്, മയക്കുമരുന്ന് എല്ലാം സംസ്ഥാനത്ത് വ്യാപകമായിരിക്കുകയാണ്. ഇതിനെതിരെ പ്രവർത്തിക്കേണ്ട സർക്കാർ അധികൃതർ വേണ്ടത്ര സജ്ജമല്ലെന്നും സംഘടന അഭിപ്രായപ്പെട്ടു.